മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

അകത്തി

  1. ഒരു വൃക്ഷം

പര്യായപദങ്ങൾ തിരുത്തുക

  1. അഗസ്ത്യ, വംഗസേന, വംഗസേനകം, മുനിപുഷ്പം, മുനിദ്രുമം, അഗസ്തി, ശീഘ്രപുഷ്പം, വ്രണാരി, ദീർഘപാലകം, മുനിതരു, സുരപ്രിയം, ശുക്ലപുഷ്പം, വ്രണാപഹം, ഖരധ്വംസി, പവിത്രം, മുനിപ്രിയം, വക്രപുഷ്പം, കനലി, രക്തപുഷ്പം

ശബ്ദതാരാവലിയിൽ നിന്നും തിരുത്തുക

അകത്തി

  • [അഗസ്തി] ഒരു ചെറിയ വൃക്ഷം. അഗസ്ത്യോദയത്തിൽ പുഷ്പിക്കുന്നു. മുരിങ്ങയോളം വലിപ്പമുണ്ട്. പരദേശങ്ങളിലാണ് ഇതു ധാരാളമുള്ളതു്. കായ്ക്ക് മുരിങ്ങക്കായോളം നീളമിരിക്കും. ഉഷ്ണത്തെയും പിത്ത കഫങ്ങളെയും നീക്കും. ഇല-കച്ചെരിച്ചു മധുരിച്ചിരിക്കും.ദ്വാദശിതിഥിയിൽ ഇതു കൊണ്ടുള്ള കറി ഉപയോഗിക്കുന്നതു വിശേഷമാണ്. ഇതു വാതളമാകുന്നു. വായിലെ പുണ്ണിനെ മാറ്റും. കൃമി, കഫം, വിഷം, ചൊറി, രക്തപിത്തം ഇവയ്ക്കു നന്ന്. പുഷ്പം-പാകരസം എരിവാകുന്നു. കച്ചു ചവർത്തിരിക്കും. പീനസം, വാതം, ചാതുർത്ഥികജ്വരം, നക്താന്ധ്യം, ഉഷ്ണം, കഫം, പിത്തം ഇവയെ കളയും. അകത്തി നാലു വിധമുണ്ട്:- സിതം, പീതം, നീലം, ലോഹിതം ഇങ്ങിനെയുള്ള പൂവുകളോടു കൂടിയവ.

പര്യായങ്ങൾ:-അഗസ്ത്യം, വംഗസേനകം, മുനിപുഷ്പം, മുനിദ്രുമം, അഗസ്തി, ശീഘ്രപുഷ്പം, വ്രണാരി, ദീർഘഫലകം, രക്തപുഷ്പം, സുരപ്രിയം, ശുക്ലപുഷ്പം, വ്രണാപഹം, ഖരധ്വംസി, പവിത്രം, മുനിപ്രിയം, വക്രപുഷ്പം. [ത.അകത്തി; ക. അഗസേയമരനു; ലാ. Agati (Sesbania grandiflora)].

"https://ml.wiktionary.org/w/index.php?title=അകത്തി&oldid=550034" എന്ന താളിൽനിന്ന് ശേഖരിച്ചത്