എളിയ
- താണ, സ്ഥിതികുറഞ്ഞ, സാരമില്ലാത്ത, ചെറുതായ. താരത. എൾ, എളയ. ഉദാ: എളിയകഴിവ്, എളിയ സേവനം, എളിയനില. ചിലരൂപങ്ങൾഃ എളിയത്, എളിയവൻ, എളിയവൾ, എളിയവർ;
- അഗതിയായ;
- ദുർബലമായ. തന്നിൽ എളിയതു തനിക്ക് ഇര. എളിയേടം കണ്ടു വാതം കോച്ചുകയോ? (പഴഞ്ചൊല്ല്);
- വിനീതമായ, അഹംഭാവമില്ലാത്ത