മലയാളം തിരുത്തുക

നാമം തിരുത്തുക

വേടൻ

  1. മൃഗങ്ങളെ നായാടി കൊന്നു തിന്നു ജീവിക്കുന്നവൻ, വേട്ടുവൻ, കാട്ടാളൻ
  2. ഒരു ജാതി നാമം.
    വേടൻ (പുല്ലിംഗം), വേടർ എന്നു പൊതു നാമം. വേട്ടയാടി ജീവിച്ചവർ എന്നർത്ഥത്തിൽ വേടർ.വേടർ കേരളത്തിലെ ഒരു സാമൂഹ്യ വിഭാഗം ആണ്. വേടർ, മലവേടർ, വേട്ടുവന്, മലവേട്ടുവൻ എന്നിങ്ങനെ പല നാമധേയങ്ങളിൽ ചിതറി കിടക്കുന്ന ഒരു വിഭാഗം ആണ് ഇവർ.വേടർ, വേട്ടുവർ പട്ടികജാതിയും മലവേടൻ, മലവേട്ടുവർ പട്ടികവിഭാഗത്തിലും ആണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. വേടർ സമുദായത്തെ പട്ടികവർഗ്ഗത്തിൽ ഉൾപെടുത്തുക എന്നത് ഏറെകാലമായുള്ള ആവശ്യം ആണ്. വേട്ടയാടൽ മുഖ്യ തൊഴിൽ ആയി ജീവിച്ചവർ ആയിരുന്നു വേടർ..
"https://ml.wiktionary.org/w/index.php?title=വേടൻ&oldid=542082" എന്ന താളിൽനിന്ന് ശേഖരിച്ചത്