ഉച്ചാരണം

തിരുത്തുക

അകം

  1. ഉള്ള്
  2. ഉൾഭാഗം, അന്തർഭാഗം
  3. മനസ്സ്, ഹൃദയം;
  4. സ്ഥലം, ദേശം, ഭൂമി, ഉദാ. തമിഴകം, കുമരകം;
  5. വീട്, വീട്ടിനുൾഭാഗം


  1. പ്രേമത്തെ ആസ്പദമാക്കിയുള്ള കവിത (തമിഴിൽ പ്രേമം അകം വിഷയവും യുദ്ധം പുറംവിഷയവുമായിരുന്നു).

[സം അ-ക] നാ.

  1. സുഖമില്ലായ്മ, വേദന, കഷ്ടത;
  2. ജലമില്ലായ്മ.

അകം പുറം


  • അകമേത്‌ പുറമേത്‌ എന്നു തിരിച്ചറിയാനുള്ള കഴിവ്‌;
  • അകത്തും പുറത്തും ഉള്ളത്‌;
  • ചതി, വഞ്ചന.

പ്രത്യയം

തിരുത്തുക
  1. ഒരു ആധാരികാഭാസപ്രത്യയം. ഉദാ. ആശ്രമമകംപൂക്ക്‌.
  1. സന്തോഷിക്കുക.
  1. ഉള്ളുരുകുക, ദുഃഖിക്കുക.
  1. നിലവിട്ട്, അതിയായി, ഏറെ
  • ഉദാ: അകമഴിഞ്ഞ് നിലവിളിച്ചു, അകമഴിഞ്ഞ് ദു:ഖിച്ചു, അകമഴിഞ്ഞ് സന്തോഷിച്ചു.

  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അകം&oldid=554867" എന്ന താളിൽനിന്ന് ശേഖരിച്ചത്