ഏകാക്ഷരം
- പദോൽപ്പത്തി: (സംസ്കൃതം) ഏക+അക്ഷര
- ഏകവും അക്ഷരവും ആയത്, നശിക്കാത്ത ഒരേയൊരുവസ്തു;
- ഒറ്റ അക്ഷരംകൊണ്ടുള്ള പദം;
- ഏകാക്ഷര മന്ത്രം, ബീജാക്ഷരമന്ത്രം, 'ഓം', 'ഹ്രീം', 'ക്ലീം', 'ഐം', 'ശ്രീം', 'ക്രോം', 'ഹും', 'ഫട്' ഇത്യാദി;
- മുഖ്യമായ അക്ഷരം, ഓങ്കാരം, പ്രണവം;
- ശുക്ലയജുർവേദാന്തർഗതമായ ഒരു ഉപനിഷത്ത്