മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

കുംഭം

  1. കുടം;
  2. ആനയുടെ മസ്തകം;
  3. കുടംപോലെയിരിക്കുന്ന ഒരുതരം വാദ്യം;
  4. ഒരളവ്, ഇരുപതുദ്രോണം ചേർന്നത്;
  5. കൊല്ലവർഷത്തിലെ ഏഴാമത്തെ മാസം. കുംഭത്തിൽ മഴപെയ്താൽ കുപ്പയും പൊന്നാകും (പഴഞ്ചൊല്ല്);
  6. മരിച്ചവരുടെ അസ്ഥിസഞ്ചയത്തിനുള്ള ഒരു പാത്രം;
  7. ക്ഷേത്രത്തിന്റെ സ്തംഭത്തിന് അഞ്ചുവിഭാഗങ്ങളുള്ളതിലൊന്ന്, ഓമയുടെ മുകൾഭാഗം;
  8. ഒരിനം ശ്രീകോവിൽ;
  9. ചുരയ്ക്കത്തോടുകൊണ്ടുള്ള ഒരു പാത്രം;
  10. വണ്ടിച്ചക്രത്തിന്റെ കൂടം;
  11. നെറ്റി;
  12. ഒരു ഗ്രാമത്തിന്റെ നാലിലൊരുഭാഗം;
  13. ഗുഗ്ഗുലു; ത്രികോൽപ്പക്കൊന്ന; ശിവത; ഒരുതരം ഹൃദ്രോഗം; കുംഭകപ്രാണായാമം; (സംഗീതം) ഒരുതരം താളം
"https://ml.wiktionary.org/w/index.php?title=കുംഭം&oldid=552879" എന്ന താളിൽനിന്ന് ശേഖരിച്ചത്