വിക്കിപീഡിയയിലേയ്ക്ക് മാറ്റാൻ

തിരുത്തുക

പ്രീ-ഡിഗ്രി ഡിഗ്രിക്ക് മുന്നേയുള്ള രണ്ട് വർഷ കോഴ്സായിരുന്നു. സർവ്വകലാശാല കോളേജുകളിലാണ് ഇത് നടന്നിരുന്നത്. ഇതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഡിഗ്രിക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള ഒരു ഫൗണ്ടേഷൻ കോഴ്സായിട്ടാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രീ-യൂണിവേഴ്സിറ്റി എന്ന പേരിലുള്ള ഒരു വർഷകോഴ്സ് രൂപാന്തരം പ്രാപിച്ചതാണ് പ്രീ-ഡിഗ്രി കോഴ്സ്. ഇടക്കാലത്ത് 1970-ന് ശേഷം പ്രീ-ഡിഗ്രി പ്രൈവറ്റായി പഠിക്കാം എന്നൊരു സ്ഥിതിവന്നു. അതിനു പുറകിൽ ഒരു ചെറിയ ചരിത്രമുണ്ട്. കൃസ്ത്യൻ മിഷനറിമാർ ഒരു ഘട്ടം പിന്നിട്ടപ്പോൾ വിദ്യാഭ്യാസത്തെ നല്ലൊരു കച്ചവടചരക്കായി കാണുവാൻ തുടങ്ങി. കോളേജുകൾ നടത്തികൊണ്ടുപോകുവാൻ കൂടുതൽ ധനസഹായം അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. സി.അച്യുതമേനോനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. സർക്കാർ അത് നിഷേധിച്ചു. മാനേജുമെന്റുകൾ പ്രത്യേകിച്ച് കൃസ്ത്യൻ മാനേജ്മെന്റ് കോളേജുകൾ അടച്ചിട്ട് സർക്കാരിനോട് വിലപേശി. സർക്കാർ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. എസ്.എസ്.എൽ.സി പരീക്ഷാഫലം വന്ന് കുട്ടികൾ പ്രീ-ഡിഗ്രിക്ക് ചേരാനിരിക്കുന്ന സമയത്താണ് ഇവർ കോളേജുകൾ അടച്ചിട്ട് സമരം ചെയ്തത്. ഇത് സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കുമെന്ന നിലവന്നു. കേരളത്തിലെ ചില ജില്ലാകേന്ദ്രങ്ങളിൽ ഓരോ ഗവർമെന്റ് കോളേജുകൾ ആരംഭിച്ചുവെങ്കിലും ഇതൊന്നും പ്രശനപരിഹാരത്തിനുള്ള വാതിലുകൾ ആയിരുന്നില്ല. വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹളം തുടങ്ങിയപ്പോൾ സർക്കാർ ഒരു പുതിയ രീതി മുന്നോട്ടുവെച്ചു. പ്രൈവറ്റ് രജിസ്റ്റേഷൻ. കുട്ടികൾക്ക് പ്രൈവറ്റായി പേർ രജിസ്റ്റർ െചയ്യാനും സ്വന്തം നിലയിൽ പഠിച്ച് പരീക്ഷ എഴുതാമെന്നും സർക്കാർ ഉത്തരവിറക്കി. ഇതിനുമുൻപിൽ മാനേജുമെന്റുകളുടെ സമരം പരാജയപ്പെട്ടു. കോളേജുകൾ തുറന്നെങ്കിലും പ്രൈവറ്റ് രജിസ്റ്റ്രേഷൻ ഉത്തരവ് സർക്കാർ പിൻവലിച്ചില്ല. പ്രീ-ഡിഗ്രിക്ക് കോളേജിൽ സീറ്റ് ലഭിക്കാത്ത കുട്ടികൾ പ്രൈവറ്റായി പേർ രജിസ്റ്റർ ചെയ്ത് പ്രീ-ഡിഗ്രി പരീക്ഷ എഴുതി. തൊഴിൽ ചെയ്യുകയും ഒപ്പം ഒഴിവുസമയങ്ങളിൽ പഠിച്ചും പ്ര-ഡിഗ്രി ജയിക്കാൻ കഴിയും എന്ന സാഹചര്യവും ഇത് സൃഷ്ടിച്ചു. ഈ കുട്ടികൾക്ക് പ്രൈവറ്റായി ചുരുങ്ങിയ ഫീസുവാങ്ങി ട്യൂഷൻ കൊടുക്കുവാൻ നിലവിലുണ്ടായിരുന്ന ട്യൂഷൻ സെന്ററുകൾ തയ്യാറായി. ഇത് ക്രമേണ പാരലൽ കോളേജുകൾ (സമാന്തര കോളേജുകൾ) എന്ന പേരിൽ പിന്നീട് ശക്തിയാർജ്ജിക്കുകയും പ്രൈവറ്റ് വിദ്യാഭ്യാസം കാര്യക്ഷമമാവുയും ചെയ്തു. പ്രൈവറ്റ് പ്രീ-ഡിഗ്രിക്ക് അനുബന്ധമായി പ്രൈവറ്റ് ഡിഗ്രിയും ഇതേ മാതൃകയിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾ തുടങ്ങി. ഇതോടെ കേരളത്തിൽ കോളേജ് വിദ്യാഭ്യാസം ജനകീയവും സാർവ്വത്രികവുമായി. ചെറ്റകുടിലുകളിലും ധാരാളം ബിരുദധാരികൾ ഉണ്ടായി. സ്ത്രീവിദ്യാഭ്യാസവും കരുത്താർജ്ജിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം വികാസം പ്രാപിക്കുവാൻ പ്രൈവറ്റ് രജിസ്റ്റേഷനും പാരലൽ കോളേജുകളും വളരെയേറെ സഹായകരമായി. സർക്കാർ ഖജനാവിലേക്ക് പണം ലഭിക്കുകയല്ലാതെ യാതൊരു ചിലവും നേരിടാതെ ഈ വിദ്യാഭ്യാസം മുന്നോട്ടുപോയി. പാരലൽ കോളേജുകൾക്കോ അതിലെ അദ്ധ്യാപകർക്കോ യാതൊരു ധനസഹായവും സർക്കാർ നല്കുകയുമുണ്ടായില്ല. പിന്നീട് പ്ര-ഡിഗ്രി നിർത്തലാക്കി സ്ക്കൂളുകളിൽ പ്ലസ്ടൂ ആരംഭിച്ചപ്പോഴും ഈ പ്രൈവറ്റ് രജിസ്റ്റ്രേഷൻ തുടരുകയാണുണ്ടായത്. ഇപ്പോൾ സർക്കാർ തലത്തിൽ മിക്കവാറും എല്ലാ ഹൈസ്ക്കൂളുകളോടുചേർന്ന് പ്ലസ്-ടൂ തുടങ്ങുവാൻ സർക്കാർ തീരുമാനിച്ചതോടെ പാരലൽ കോളേജുകളുടെ ഭാവിയെ അത് സാരമായി ബാധിക്കാൻ തുടങ്ങി.

"https://ml.wiktionary.org/w/index.php?title=സംവാദം:pre-degree&oldid=424624" എന്ന താളിൽനിന്ന് ശേഖരിച്ചത്
"pre-degree" താളിലേക്ക് മടങ്ങുക.