ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. വിപഥനം (ശാസ്ത്രം)
    1. ലെൻസുകൊണ്ടോ ദർപ്പണം കൊണ്ടോ രൂപീകരിക്കപ്പെടുന്ന പ്രതിബിംബത്തിന്റെ ഒരു ന്യൂനത. രണ്ടു വിധത്തിലുണ്ട്‌. 1. chromatic aberration വർണ്ണവിപഥനം. ലെൻസുകൾ പ്രദർശിപ്പിക്കുന്ന ന്യൂനത. അപവർത്തനാങ്കം തരംഗദൈർഘ്യത്തെ ആശ്രയിക്കുന്നതിനാൽ ഓരോ വർണവും ലെൻസിലൂടെ കടന്നുപോകുമ്പോൾ കേന്ദ്രീകരിക്കുന്നത്‌ ഒരേ ബിന്ദുവിലല്ല. തന്മൂലം പ്രതിബിംബം അവ്യക്തമാവുന്നു. 2. spherical aberration ഗോളീയ വിപഥനം. ലെൻസിനും ഗോളീയ ദർപ്പണത്തിനും ബാധകം. ലെൻസിന്റെ/ ദർപ്പണത്തിന്റെ വിവിധ സ്ഥാനങ്ങളിൽ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന രശ്‌മികളുടെ ഫോക്കൽദൂരം വ്യത്യസ്‌തമാണ്‌. അക്ഷത്തോട്‌ അടുത്ത രശ്‌മികളുടെ ഫോക്കസല്ല അകന്ന രശ്‌മികളുടേത്‌. തന്മൂലം പ്രതിബിംബം അവ്യക്തമാവുന്നു.
  2. സ്വധർമ്മത്തിൽ നിന്നുള്ള ഭ്രംശം
  3. നക്ഷത്രങ്ങളുടെ സ്ഥിതിഭേദം
  4. വഴിതെറ്റൽ
  5. ചിത്തഭ്രമം
  6. മാർഗഭ്രംശം
  7. വ്യതിചലനം
  8. വഴിപിഴയ്‌ക്കൽ
"https://ml.wiktionary.org/w/index.php?title=aberration&oldid=544215" എന്ന താളിൽനിന്ന് ശേഖരിച്ചത്