അംശു
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅംശു
- പദോൽപ്പത്തി: (സംസ്കൃതം)
പര്യായങ്ങൾ
തിരുത്തുക- രശ്മി
- ഗഭസ്തി
- ഘൃണി
- ഘൃഷ്ടി
- വൃഷ്ണി
- പൃശ്നി
- ഭാനു
- കരം
- മരീചി
- ദീധിതി
- കിരണം
- ഉസ്രം
- മയൂഖം
- ശിഖാ
- പാദം
- അഭീഷുസവസു
- രുചി
- ഗൗ
- ഹരി
- ഹായന
ശബ്ദതാരാവലിയിൽ നിന്നും
തിരുത്തുകഅംശു
(അംശ്,വ്യാപിക്കുന്നതു്, ദിക്കുകളെ പ്രാപിക്കുന്നതു്) 1. രശ്മി, കതിര്,കിരണം. 2. ശോഭ,വെളിച്ചം,തേജസ്സ് 3. നേരിയ നൂൽ 4. ഇഴ 5. ചരടിന്റെ അറ്റം; മുന (അവസാനം). 6. വസ്ത്രം, അലങ്കാരം, ഉടുപ്പ് 7. അണു, അല്പം 8. ശീഘ്രത അംശു എന്നതു്, കിരണോസ്രമയൂഖാംശു' എന്ന പ്രമാണപ്രകാരം സൂര്യരശ്മിയുടെ - കിരണത്തിന്റെ- പേർ എന്നു സ്പഷ്ടമാകുന്നു. അംശുവിനോടു് തണുപ്പു് എന്നർത്ഥം വരുന്ന പദം ചേർത്താൽ ചന്ദ്രൻ എന്നും തീക്ഷണതയെ കുറിക്കുന്ന പദങ്ങളോ ഭർത്താവ് എന്നർത്ഥം വരുന്ന പദങ്ങളോ ചേർത്താൽ സൂര്യൻ എന്നും അർത്ഥം കിട്ടും. ഉദാ: - ശീതാംശു, ഘർമ്മാംശു, അംശുപതി.