അകത്തി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅകത്തി
പര്യായപദങ്ങൾ
തിരുത്തുക- അഗസ്ത്യ, വംഗസേന, വംഗസേനകം, മുനിപുഷ്പം, മുനിദ്രുമം, അഗസ്തി, ശീഘ്രപുഷ്പം, വ്രണാരി, ദീർഘപാലകം, മുനിതരു, സുരപ്രിയം, ശുക്ലപുഷ്പം, വ്രണാപഹം, ഖരധ്വംസി, പവിത്രം, മുനിപ്രിയം, വക്രപുഷ്പം, കനലി, രക്തപുഷ്പം
ശബ്ദതാരാവലിയിൽ നിന്നും
തിരുത്തുകഅകത്തി
- [അഗസ്തി] ഒരു ചെറിയ വൃക്ഷം. അഗസ്ത്യോദയത്തിൽ പുഷ്പിക്കുന്നു. മുരിങ്ങയോളം വലിപ്പമുണ്ട്. പരദേശങ്ങളിലാണ് ഇതു ധാരാളമുള്ളതു്. കായ്ക്ക് മുരിങ്ങക്കായോളം നീളമിരിക്കും. ഉഷ്ണത്തെയും പിത്ത കഫങ്ങളെയും നീക്കും. ഇല-കച്ചെരിച്ചു മധുരിച്ചിരിക്കും.ദ്വാദശിതിഥിയിൽ ഇതു കൊണ്ടുള്ള കറി ഉപയോഗിക്കുന്നതു വിശേഷമാണ്. ഇതു വാതളമാകുന്നു. വായിലെ പുണ്ണിനെ മാറ്റും. കൃമി, കഫം, വിഷം, ചൊറി, രക്തപിത്തം ഇവയ്ക്കു നന്ന്. പുഷ്പം-പാകരസം എരിവാകുന്നു. കച്ചു ചവർത്തിരിക്കും. പീനസം, വാതം, ചാതുർത്ഥികജ്വരം, നക്താന്ധ്യം, ഉഷ്ണം, കഫം, പിത്തം ഇവയെ കളയും. അകത്തി നാലു വിധമുണ്ട്:- സിതം, പീതം, നീലം, ലോഹിതം ഇങ്ങിനെയുള്ള പൂവുകളോടു കൂടിയവ.
പര്യായങ്ങൾ:-അഗസ്ത്യം, വംഗസേനകം, മുനിപുഷ്പം, മുനിദ്രുമം, അഗസ്തി, ശീഘ്രപുഷ്പം, വ്രണാരി, ദീർഘഫലകം, രക്തപുഷ്പം, സുരപ്രിയം, ശുക്ലപുഷ്പം, വ്രണാപഹം, ഖരധ്വംസി, പവിത്രം, മുനിപ്രിയം, വക്രപുഷ്പം. [ത.അകത്തി; ക. അഗസേയമരനു; ലാ. Agati (Sesbania grandiflora)].