ഉപയോക്താവിന്റെ സംവാദം:Sadik Khalid/പത്തായം 1
പുതിയ താൾ
തിരുത്തുകഎങ്ങനാ മാഷെ പുതിയ താൾ തുടങ്ങുന്നേ? --Challiyan 11:42, 4 August 2007 (UTC)
- തത്കാലത്തേക്ക് ഒരു ലിങ്ക് ഉണ്ടാക്കിയിട്ടുണ്ട് സഹായം:എങ്ങിനെ പുതിയ താൾ തുടങ്ങാം :-) --സാദിക്ക് ഖാലിദ് 14:50, 4 August 2007 (UTC)
ശാസ്ത്രീയനാമം
തിരുത്തുകസാദിക്ക്,
വിക്കി നിഘണ്ടുവിൽ പലയിടത്തും താങ്കളുടെ പേരു കണ്ടിരുന്നു. റ്റെംപ്ലെയ്റ്റുകൾ ഉണ്ടാക്കുന്നതിൽ സഹായം തേടണം എന്നും കരുതിയിരുന്നു. അതിനിടെ ഇങ്ങോട്ടു ബന്ധപ്പെട്ടതിനു നന്ദി.
തർജ്ജമ എന്നതിനെക്കാൾ തർജ്ജമകൾ എന്ന വാക്കു തന്നെയാണ് നല്ലത്. തിരുത്തിയിട്ടുണ്ട്.
നിഷ്പത്തി, ശബ്ദോത്‌പത്തി എന്നിവയിൽ ഒന്നിനോട് എനിക്കു പ്രത്യേകപ്രതിപത്തിയൊന്നുമില്ല. മലയാളം നിഘണ്ടുക്കൾ സാധാരണ ഉപയോഗിക്കുന്ന വാക്ക് ഏതാണ് എന്നറിയാതിരുന്നതുകൊണ്ട് നിഷ്പത്തി എന്നുപയോഗിച്ചു എന്നു മാത്രം. ആധികാരികമായ നിഘണ്ടുക്കൾ വല്ലതും കയ്യിലുണ്ടോ? ഉണ്ടെങ്കിൽ ഒന്നു നോക്കുമോ?
ചെടികളുടെയോ ജീവികളുടെയോ വിവരങ്ങൾ ചേർക്കുമ്പോൾ ശാസ്ത്രീയനാമം അത്യന്താപേക്ഷിതമാണ് എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഓരോ ചെടികളുടെ നിർവചനങ്ങൾ കണ്ടുപിടിക്കാൻ നിഘണ്ടുവിനെ ആശ്രയിക്കേണ്ടി വന്നതിൽ നിന്നുള്ള ദുരനുഭവമാണ് വിക്കി നിഘണ്ടുവുമായി ബന്ധപ്പെടാൻ എനിക്കുണ്ടായ കാരണങ്ങളിൽ ഒന്ന്. നീർവിളാകം, നീർവിഴാൽ, ബല എന്നൊക്കെ പറയുന്നത് ഒരേ പഴമാണോ എന്നു കണ്ടുപിടിക്കാൻ എനിക്ക് നിഘണ്ടുവിൽ നിന്ന് ഒരു മാർഗ്ഗവും ഉണ്ടായില്ല. അതുതന്നെ നറുനീണ്ടിയുടെയും പ്ലാശിന്റെയും ഒക്കെ കാര്യം. ഞാൻ ഉപയോഗിക്കുന്ന നിഘണ്ടു എഴുതുന്ന കാലത്ത് ഒരുപക്ഷേ കേരളത്തിൽ സുലഭമായിരുന്നിരിക്കാം ഈ സസ്യങ്ങൾ. അങ്ങനെയല്ലാതെയായിത്തീരുന്ന കാലം വരുന്നതോടെ ഈ വാക്കും മരിക്കാതിരിക്കണമെങ്കിൽ, ജീവശാസ്ത്രജ്ഞർ ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ള യുണീക്ക് ഐഡന്റിഫിക്കേഷൻ ആയ ശാസ്ത്രീയനാമം (binomial nomenclature) ഉപയോഗിക്കണം. ആ പേരിൽ ലോകത്തെവിടെയും വേറൊരു സസ്യം ഉണ്ടായിരിക്കുകയില്ലല്ലോ. അല്ലാതെ, ഒരു സസ്യം, ഒരു ചെടി എന്നൊക്കെ എഴുതിയാൽ ആർക്ക് എന്തു പ്രയോജനം? സാദിക്കിന് അറിയുമോ എന്നറിയില്ല, (http://thiramozhi.blogspot.com/2007/09/blog-post.html) ഈ പോസ്റ്റിനു മറുപടിയായിട്ടാണ് ഞാൻ കമ്യൂണിസ്റ്റുപച്ച എന്ന ഈ ലേഖനം തന്നെ ഉണ്ടാക്കിയത്. അതുകൊണ്ടുള്ള സകല പ്രയോജനവും നഷ്ടമാകും ശാസ്ത്രീയനാമം എടുത്തു കളഞ്ഞാൽ. apple എന്ന ഇംഗ്ലീഷ് ലേഖനത്തിൽ ശാസ്ത്രീയനാമം ഉപയോഗിച്ചിരിക്കുന്നത് ഒരു ഉദാഹരണമെന്ന നിലയിൽ ശ്രദ്ധിക്കുമല്ലോ (http://en.wiktionary.org/wiki/apple). അതുകൊണ്ട് ദയവായി ലേഖനങ്ങളിൽ നിന്ന് ശാസ്ത്രീയനാമം ഡിലീറ്റ് ചെയ്യുന്നത് സാദിക്ക് നിർത്തണമെന്നപേക്ഷിക്കുന്നു. താമര, കറ്റാർ വാഴ എന്നീ ലേഖനങ്ങളിലും ഞാൻ ഇതു ചേർത്തിരുന്നതു കാണുന്നില്ല.
വ്യക്തിപരമായി പരിചയപ്പെടാൻ താത്‌പര്യമുണ്ട്. വിരോധമില്ലെങ്കിൽ rajeshrv@hotmail.com എന്ന വിലാസത്തിൽ ഒരു ഇ-മെയിൽ അയയ്ക്കുമല്ലോ. —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Keral8 (talk • contribs).
- ശാസ്ത്രീയ നാമം വിക്കിനിഘണ്ടുവിൽ ചേർക്കുന്നതിനോട്. ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. കാരണം ശാസ്ത്രീയ നാമങ്ങൾ ചേർക്കാൻ എറ്റവും പറ്റിയ ഇടം വിക്കിസ്പീഷിസ്, വിക്കിപീഡിയ പോലെയുള്ള ഇതര വിക്കി പദ്ധതികളാണ് എന്നതുതന്നെ. ഉദാഹരണത്തിന് ആപ്പിൾ എന്നതിനു വിക്കിസ്പീഷിസിൽ കൊടുത്തിരിക്കുന്ന വിവരങ്ങളും ഇടതു വശത്തായി വിക്കിപീഡിയയിലേക്ക് കൊടുത്തിരിക്കുന്ന കണ്ണികളും ശ്രദ്ധിക്കുക. അല്ലെങ്കിൽ വിക്കിപീഡിയയിൽ കഴുത എന്ന ലേഖനത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങൽ ശ്രദ്ധിക്കുക. കൂടാതെ കഴുത എന്ന വിക്കിനിഘണ്ടുവിലെ താളിൽ വിക്കിപീഡിയയിലേക്ക് കൊടുത്തിരിക്കുന്ന കണ്ണിയും കാണുക. അതേസമയം ഒരു സസ്യം, ഒരു മൃഗം എന്നിങ്ങനെ എഴുതുന്നതിനോടും യോജിപ്പില്ല. പകരം വളരെ വ്യക്തമായ ഭാഷയിൽ വിവരണങ്ങൾ നൽകിയാൽ നല്ലതായിരിക്കും. താമര, കറ്റാർ വാഴ എന്നീ ലേഖനങ്ങളിൽ തങ്കാൾ കൊടുത്ത വിവരങ്ങൾ ഏറ്റവും അനുയോജ്യമായ താളുകളിൽ കൂട്ടിച്ചേർക്കാം. വിക്കിനിഘണ്ടു തുടക്കത്തിലല്ലേ ഓരോന്നയി ശരിയാക്കൻ നമുക്ക് ശ്രമിക്കാം. സസ്‌നേഹം --സാദിക്ക് ഖാലിദ് 20:04, 15 സെപ്റ്റംബർ 2007 (UTC)
മീഡിയവിക്കി
തിരുത്തുകഈ മീഡിയവിക്കി താളുകൾ ഒന്നു unprotect ചെയ്യാമോ.. ഇവയെക്കുറിച്ച് കൂടുതൽ പഠിക്കണമെന്നും സംഭാവന ചെയ്യണമെന്നുമുണ്ട്. അതിനാണ്.. --Jacob.jose 14:26, 14 സെപ്റ്റംബർ 2007 (UTC)
- ഞാൻ ഇവിടെ ഒരു സാധാരണ ഉപയോക്താവാണ്. --സാദിക്ക് ഖാലിദ് 08:54, 15 സെപ്റ്റംബർ 2007 (UTC)
സംശോധനം
തിരുത്തുകസംശോധനം, review അല്ലേ, edit അല്ലല്ലോ.. --Jacob.jose 16:12, 26 സെപ്റ്റംബർ 2007 (UTC)
- തെളിവിനു പുസ്തകങ്ങളൊന്നും എന്റെ കയ്യിലില്ല. edit തന്നെയാണെന്നാണ് എന്റെ വിശ്വാസം. ഒരു നിഘണ്ടുവിൽ edition എന്നതിനും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഇവിടെ സംശോധനം: ഡോ.കെ.മഹേശ്വരൻ നായർ എന്നും ഇംഗ്ലീഷിൽ Edi: Dr.K.Maheswaran Nair എന്നുംഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. review എന്നതിന് പുനഃപരിശോധന, അവലോകനം എന്നും revison എന്നതിന് പുനഃസംശോധനം എന്നും കാണുന്നു. --സാദിക്ക് ഖാലിദ് 18:03, 26 സെപ്റ്റംബർ 2007 (UTC)
കൊറിയൻ അക്ഷരമാല
തിരുത്തുകസാദിക്കേ അക്ഷരമാല ഞാൻ സംഘടിപ്പിച്ചു തരാം. പിന്നെ ഈ താൾ ഒന്നു നോക്കി തിരുത്താമോ? --Jacob.jose 19:28, 23 ഒക്ടോബർ 2007 (UTC)
ഇതാ കൊറിയൻ അക്ഷരങ്ങൾ. പിന്നെ drop-box-ൽ “കൊറിയൻ” എന്നെഴുതുന്നതിനു പകരം “Korean (한국어)” എന്നു എഴുതുന്നതാവും ഉപകാരപ്രദം :
സ്വരങ്ങൾ ㅏ ㅣ ㅜ ㅐ ㅔ ㅗ ㅓ
"യകാര" സ്വരങ്ങൾ ㅑ ㅠ ㅒ ㅖ ㅛ ㅕ
വ്യഞ്ജനങ്ങൾ ㅂ ㅈ ㄷ ㄱ ㅅ ㅁ ㄴ ㄹ ㅎ ㅊ ㅍ
കൂട്ടക്ഷരങ്ങൾ ㅋ ㅌ ㅃ ㅉ ㄸ ㄲ ㅆ
മറ്റുള്ളവ ㅇ ㅡ
- (Malayalam keyboard not available with me now; so I am writing in English) You are right that Malayalees are the main contributors expected. However, we don't expect them not to know English or else to type in Korean Keyboard. However, there could be foreigners who might want to type in Korean..
- In any case, the Korean keyboard with edittools is not working in the way it should. The alphabets in Korean are not standalone. There is a transliteration step after you type these characters. For eg: ㅁㅏ should show up as a conjoint single character rather than two (resembling something similar to a chinese character) .. --Jacob.jose 18:44, 9 നവംബർ 2007 (UTC)
Dead End page നീക്കം ചെയ്യൽ യജ്ഞം
തിരുത്തുകസാദിക്കേ, ഏതാണ്ട് 550 Dead end പേജുകൾ ഉണ്ട് വിക്ഷ്നറിയിൽ. അവയിൽ ഏതാണ്ട് 350 എണ്ണം ഒരു അജ്ഞാതൻ ഓഗസ്റ്റിൽ 116.68.98.185 എന്ന ഐ.പി. അഡ്രസിൽനിന്നു സൃഷ്ടിച്ചതാണ്. പ്രസ്തുത താളുകൾ ഒന്നും മൊത്തം താളുകളുടെ എണ്ണത്തിൽ ഗണിക്കപ്പെട്ടിട്ടില്ല. ഒരു യജ്ഞത്തിൽ കൂടുന്നോ ഈ താളുകളിലൊക്കെ കുറച്ചുകൂടി അടിസ്ഥാനവിവരങ്ങളും വിഭാഗങ്ങളും കണ്ണികളും ചേർക്കുന്നതിലേക്കായി? --Jacob.jose 22:00, 10 നവംബർ 2007 (UTC)
വിക്ഷ്നറി/വിക്ഷനറി
തിരുത്തുകസാദിക്കേ, വിക്ഷ്നറിയല്ലേ ശരി (ഡിക്ഷ്നറി ആണ് ശരിയായ പദം എന്നതു പോലെ). വിക്ഷനറി നമ്മുടെ “നാടൻ ശൈലിയിൽ” ഡിക്ഷനറി എന്നു പറയുന്നതുപോലെയല്ലേ? --Jacob.jose 16:14, 12 നവംബർ 2007 (UTC)
common.css
തിരുത്തുകശരി, ഞാൻ വിശദാംശങ്ങൾ ശ്രദ്ധിച്ചിരുന്നില്ല... ബാക്കി സെറ്റിങ്ങുകളും വേണ്ടതല്ലേ? --Jacob.jose 18:37, 24 നവംബർ 2007 (UTC)
- സാദിക്കേ, ഞാൻ common.js മലയാളം വിക്കിയിലെപോലെ ആക്കിയിട്ടുണ്ട്. അതു നീക്കിയാൽ അത്യന്താപേക്ഷിതമായ ഇൻബിൽറ്റ് ടൂളും ഗൂഗിൾ/യാഹൂ സെർച്ചും മറ്റും നീക്കപ്പെടും. ഒരു കാര്യം നിർദേശിക്കാം.. ആവശ്യമില്ലാത്തവ common.js-ൽ നിന്നു നീക്കം ചെയ്യാമോ? അതല്ലേ എളുപ്പം? യോജിക്കുമെങ്കിൽ common.css-ലും അതുപോലെ തന്നെ ചെയ്യാം, എന്താ? --Jacob.jose 20:52, 24 നവംബർ 2007 (UTC)
Problem with project name change
തിരുത്തുകനെയിം ചെഞ്ച് കുളമാക്കിയിട്ടുണ്ട്. പ്രൊജക്ട് നെയിം
- വിക്കിനിഘണ്ടു (%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%98%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81) എന്നാക്കുന്നതിനുപകരം
- വിക്കിനിഘണ്ടു (%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E2%80%8C%E2%80%8C%E0%B4%A8%E0%B4%BF%E0%B4%98%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81) എന്നാക്കിയിരിക്കുന്നു.
%E2%80%8C ആയിട്ട് രണ്ട് __ ആണ് ചേർന്നിരിക്കുന്നത്. ബഗ്ഗ് reopen ചെയ്യണോ, അതോ പുതിയ ബഗ്ഗ് വേണോ? --Jacob.jose 18:17, 5 ഡിസംബർ 2007 (UTC)
- ഞാൻ ബഗ്ഗ് reopen ചെയ്ത് priority ഒന്നു major എന്നുമാക്കിയിട്ടുണ്ട്. --Jacob.jose 20:02, 5 ഡിസംബർ 2007 (UTC)
Temporary access expired
തിരുത്തുകHello Sadik khalid. The temporary access you requested on this wiki has expired (see archived request). Thanks. Nick1915(talk) 17:59, 25 ഡിസംബർ 2007 (UTC)