1. (നമ്പൂതിരി ഭാഷ) വിവാഹാനന്തരം വധുവിനെ വരന്റെ ഗൃഹത്തിലെ അംഗമാക്കുന്ന ചടങ്ങ്. പൊതുവേ നമ്പൂതിരിമാരുടെയിടയിൽ ഉള്ള ചടങ്ങ്.
    വരനോടൊത്ത് ഗൃഹത്തിലേക്കു പ്രവേശിക്കുമ്പോൾ വരന്റെ അമ്മ വരൻ പ്രവേശിച്ചാൽ വാതിൽ അടക്കുന്നു. വധു വാതിൽ കാൽ കൊണ്ട് തുറന്ന് കയറുകയും നടുമിറ്റത്ത് ആ ഗൃഹത്തിലെ മഹളേർ, ആത്തേമാർ, ഇണങ്ങർ എന്നിവരെല്ലാം ചേർന്ന് സ്വീകരിക്കയും ചെയ്യുന്നു. പിന്നീട് പാലും പഴവും നൽകൽ, മംഗലാതിര , നന്മയേറുന്നോരു, മംഗളം മംഗളം എന്നിവ ചൊല്ലൽ, പാട്ടുപാടിക്കളി മൂന്നും കൂട്ടി മുറുക്കൽ എന്നിവ ആചാരം
"https://ml.wiktionary.org/w/index.php?title=കുടിവെപ്പ്&oldid=329515" എന്ന താളിൽനിന്ന് ശേഖരിച്ചത്