പദോത്പത്തി

തിരുത്തുക

സംഘാത(സം) > സംഘാദ/ശംഘാദ (പ്രാകൃതം) > ചങ്ങാതം

ചങ്ങാതം

  1. ചങ്ങാത്തം

കുറിപ്പുകൾ

തിരുത്തുക

സൗഹൃദം എന്നർത്ഥത്തിൽ ചങ്ങാതം / ചങ്ങാത്തം എന്നീ രണ്ട് രൂപത്തിൽ ഉപയോഗിക്കുന്നുണ്ട്(സമാനമായ പ്രയോഗം: ഇല / എല). തമിഴിൽ ചങ്ങാതം എന്ന രൂപം തന്നെ നിലനിൽക്കുന്നു. സംഗഡ (ക.). പ്രാചീന, മദ്ധ്യകാലകൃതികളിൽ ഈ പദം സുലഭമാണ്‌. അതിൽനിന്നാണ്‌ ചങ്ങാതി ഉണ്ടാകുന്നത്. ചങ്ങാത്തം കുട്ടിത്തം തുടങ്ങിയവയ്ക്ക് സമമായി വിചാരിച്ച് ഉണ്ടായതാണ്‌. ചങ്ങാതവും ചങ്ങാത്തവും പ്രയോഗത്തിൽ ഭിന്നതയുമുണ്ട്. സാമന്തരാജ്യങ്ങളെ, ക്ഷേത്രായത്തത്തെ, അഗ്രഹാരത്തെ എല്ലാം ചങ്ങാതം എന്നാണ്‌ വിളിക്കുന്നത്. ഒരു ഫ്യൂഡൽ ശ്രേണിയില്പ്പെട്ടതാണ്‌ ഇത്.

"https://ml.wiktionary.org/w/index.php?title=ചങ്ങാതം&oldid=219045" എന്ന താളിൽനിന്ന് ശേഖരിച്ചത്