മലയാളം തിരുത്തുക

നാമം തിരുത്തുക

ചമയവിളക്ക്

  1. ക്ഷേത്രങ്ങളിൽ ഉത്സവത്തിന് ഭഗവാനെ അല്ലെങ്കിൽ ഭഗവതിയെ എഴുന്നള്ളിക്കുമ്പോൾ അണിഞ്ഞൊരുങ്ങിയ സ്ത്രീകൾ പ്രത്യേകരീതിയിലുള്ള വിളക്കുകൾ പിടിച്ച് അകമ്പടിസേവിക്കുന്ന ഒരു ആചാരാനുഷ്ഠാനം. കൊല്ലം ജില്ലയിലെ ചവറയിലുള്ള "കൊറ്റൻകുളങ്ങര ശ്രീദേവീ ക്ഷേത്രത്തിൽ" നടത്തപ്പെടുന്ന മീനമാസത്തിലെ പുരുഷൻമാരുടെ ചമയവിളക്ക് ഉത്സവമാണ് ഏറ്റവും പ്രസിദ്ധം. അന്ന് കേരളത്തിന്‌ അകത്തും പുറത്തും നിന്ന് ധാരാളം പുരുഷന്മാരും ട്രാൻസ്ജെന്ഡറുകളും സ്ത്രീവേഷം കെട്ടി ഭഗവതിയുടെ എഴുന്നള്ളത്ത് കണ്ട് തൊഴാൻ എത്താറുണ്ട്. "ഞാൻ" എന്ന ശരീരകേന്ദ്രീകൃതമായ അഹംബോധം ഉപേക്ഷിച്ചു കൊണ്ട് പരാശക്തിയിൽ സർവതും സമർപ്പിക്കുന്നു എന്നതാണ് ആചാരം എന്ന് ഭക്തർ കരുതുന്നു. ചമയവിളക്ക് എടുത്താൽ കൊറ്റൻകുളങ്ങര അമ്മ പ്രതിസന്ധികളിൽ തുണയ്ക്കുമെന്നും അഭീഷ്‌ഠഫലം സിദ്ധിക്കുമെന്നുമാണ് ഭക്തജന വിശ്വാസം.
"https://ml.wiktionary.org/w/index.php?title=ചമയവിളക്ക്&oldid=541702" എന്ന താളിൽനിന്ന് ശേഖരിച്ചത്