തിരുമുമ്പ്
മലയാളം
തിരുത്തുകനാമം
തിരുത്തുകതിരുമുമ്പ്
ആദ്യം വന്നവർ എന്ന അർത്ഥത്തിലാണ് ഈ സ്ഥാനപ്പേര് ഉപയോഗിക്കപ്പെടുന്നത്.കേരളത്തില് ആദ്യം കൊണ്ടു വന്ന് കുടിയിരുത്തപ്പെട്ട നന്പൂതിരിമാര്.പരശുരാമനാല് സ്ഥാപിതമായ മുപ്പത്തിരണ്ടു നന്പൂതിരി ഗ്രാമങ്ങളിൽ വടക്ക് നിന്ന് ഒന്നാമത്തെത് ആണ് പയ്യന്നൂർ.ഈ ഗ്രാമത്തിലെ പതിനാറ് ഇല്ലക്കാരായ നന്പൂതിരിമാരാണ് ഈ സ്ഥാനപ്പേര് ഉപയോഗിക്കുന്നത്.
ഓത്തൻമാരായ, വേദത്തിനും യാഗത്തിനും അധികാരപ്പെട്ട വൈദീക നമ്പൂതിരിമാർ ആണെങ്കിൽ കൂടി പൂമുള്ളി, വരിക്കാശ്ശേരി എന്നിവയെ പോലെ പ്രഭുത്വവും ജന്മിത്വവും ഉള്ളവരായിരുന്നു 16 മനകളും. 16 എണ്ണത്തിൽ ഇന്ന് 6 ഇല്ലങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു.ബാക്കി എല്ലാം അന്യം നിന്ന് പോയി. സമ്പന്നത കൊണ്ടും പ്രമാണിത്തം കൊണ്ടും കേരളത്തിൽ തന്നെ മുൻനിരയിൽ ഉള്ള താഴക്കാട്ടു മന. കേരള പാണിനി രാജരാജവർമ്മ വന്നു താമസിച്ചു വ്യാകരണവും സാഹിത്യവും പഠിച്ച കുന്നത്തു മന ഇതെല്ലാം ഇതിൽ പെടും.
കേരളത്തിലെ ഏറ്റവും ആഡ്‌ഡ്യന്മാരും പഴക്കമേറിയവരുമായ ഈ നമ്പൂതിരിമാരുടെ ഗ്രാമക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യപെരുമാൾ ക്ഷേത്രം.പരശുരാമ കല്പന കർശനമായി പാലിക്കുന്ന നമ്പൂതിരിമാർ കൂടി ആണിവർ. പരശുരാമ പ്രതിഷ്ഠ നിലനിൽക്കുന്ന അമ്പലത്തിൽ എല്ലാ ആചാരങ്ങളും ബ്രാഹ്മണസാത്വിക രീതിയിൽ ഉള്ളതും രാജകീയ പ്രൗഡ്ഢി ഒഴിവാക്കപ്പെട്ടതും ആണ്.