പോളിസി അമിതത്തുക
പൊതുവായി ഇൻഷുറൻസ് പോളിസികൾ, അംഗീകരിക്കപ്പെട്ട അവകാശവാദത്തുകയിൽ നിന്ന് ഒരു നിശ്ചിതത്തുക അല്ലെങ്കിൽ തുകയുടെ ഒരു നിശ്ചിത ശതമാനം കിഴിച്ചതിനു ശേഷം ബാക്കിത്തുകയേ പോളിസി ഉടമകളുടെ അവകാശവാദ നഷ്ടപരിഹാരമായി നൽകാറുള്ളു. മേല്പറഞ്ഞ തുക പോളിസി അമിതത്തുക അല്ലെങ്കിൽ കിഴിവ് എന്ന് അറിയപ്പെടുന്നു. അംഗീകരിക്കപ്പെട്ട അവകാശവാദത്തുക ഈ നിശ്ചിത തുകയേക്കാൾ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ പോളിസി ഉടമയ്ക്ക് അല്ലെങ്കിൽ അവകാശവാദം നൽകേണ്ട വ്യക്തിക്കോ സ്ഥാപനത്തിനോ നൽകപ്പെടുകയുള്ളു. ആ കാരണത്താൽ തന്നെ ഈ നിശ്ചിത തുകയെ പോളിസി അമിതത്തുക എന്ന് വിളിക്കുന്നു. ഈ തുക അവകാശവാദത്തുകയിൽ നിന്ന് കിഴിക്കപ്പെടുന്നത് കൊണ്ടാണു ഇതിനെ കിഴിവ് എന്ന് വിളിക്കുന്നത്.