വിക്കിനിഘണ്ടു:നക്ഷത്രബഹുമതികൾ

വിക്കിനിഘണ്ടു കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്‌. ചിലർ ഇവിടെ മികച്ച നിർ‌വചനങ്ങൾ എഴുതുന്നു മറ്റുചിലർ തിരുത്തിയെഴുതുന്നു. എല്ലാം പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന വലിയ കാര്യങ്ങൾ. വിക്കിനിഘണ്ടുവിലേക്ക് ഏതെങ്കിലും വിധത്തിൽ സംഭാവന നൽകുന്നവരുടെ പ്രയത്നം നാം വിലമതിക്കേണ്ടതുണ്ട്‌. ഈ ലക്ഷ്യത്തോടെ തയാറാക്കപ്പെട്ടതാണ്‌ വിക്കിനിഘണ്ടു നക്ഷത്രബഹുമതികൾ.

നക്ഷത്രങ്ങൾ സമ്മാനിക്കുവാൻ നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം

നിങ്ങൾ ആദരിക്കുവാൻ ഉദ്ദേശിക്കുന്ന ഉപയോക്താവിന്റെ പേജ്‌ എഡിറ്റ്‌ ചെയ്ത്‌, എന്തുകൊണ്ട്‌ ഈ ബഹുമതി നൽകുവാൻ ഉദ്ദേശിക്കുന്നു എന്നു രേഖപ്പെടുത്തുക. ഒപ്പം യോജിച്ച നക്ഷത്ര ചിത്രവും പതിപ്പിക്കുക. പ്രധാനപ്പെട്ട നക്ഷത്രബഹുമതികൾ ഇതോടൊപ്പം നൽകിയിട്ടുണ്ട്‌.

{{Award2}} എന്ന ടെമ്പ്ലേറ്റ് നക്ഷത്രബഹുമതികൾ നൽകാനായി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗ ക്രമം താഴെ വിവരിച്ചിരിക്കുന്നു.

താഴെക്കാണുന്നത് അപ്പാടെ പകർത്തി സമചിഹ്നങ്ങൾക്കു നേരെ യോജിച്ചവ നൽകുക.

{{award2| border=| color=| image=| size=| topic=| text=| }}

ഉദാഹരണം തിരുത്തുക

താഴെക്കാണുന്നവിധം നൽകുമ്പോൾ അഭിനന്ദനപ്പെട്ടി വരുന്നതെങ്ങനെയെന്നു നോക്കൂ

{{award2| border=red| color=white|Editors_Barnstar.png| size=100px| topic=ഇന്ദ്രനീല നക്ഷത്രം| text= --------- എന്ന പദത്തിന്റെ നിർ‌വചനത്തിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:~~~~| }}

  ഇന്ദ്രനീല നക്ഷത്രം
--------- എന്ന പദത്തിന്റെ നിർ‌വചനത്തിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:Manjithkaini 04:57, 17 ഒക്ടോബർ 2006 (UTC)[മറുപടി]

നക്ഷത്ര പുരസ്കാരങ്ങൾ തിരുത്തുക

ചില നക്ഷത്രങ്ങൾ താഴെ നൽകുന്നു. അവയുടെ ഫയൽനെയിം മാത്രം image= | എന്ന സ്ഥലത്തു നൽകിയാൽ മതിയാകും.