വിക്കിനിഘണ്ടുവിൽ 2011-ൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട്

മലയാളം വിക്കിനിഘണ്ടുവിൽ 2011 ജനുവരി 1നു് 60,611 നിർവചനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. 2011 ഡിസംബർ 31 അവസാനിക്കുമ്പോൾ 71,184 നിർവചനങ്ങൾ ഉണ്ട്. 2011-ൽ മൊത്തം 10,573 നിർവചനങ്ങൾ ആണ് മലയാളം വിക്കിനിഘണ്ടുവിൽ സൃഷ്ടിക്കപ്പെട്ടത്. വിക്കിനിഘണ്ടുവിലെ ഉപയോക്താവായ ജുനൈദ് ബോട്ടുപയോഗിച്ച് ഏതാണ്ട് പതിനായിരത്തോളം തിരഞ്ഞെടുക്കപ്പെട്ട മലയാളവാക്കുകളുടെ നിർവചനങ്ങൾ ചേർത്തത് കഴിഞ്ഞവർഷത്തെ ശ്രദ്ധേയമായ നേട്ടമാണ്. പുതിയ ഉപയോക്താക്കളിൽ ശ്രീ ദിനേശ് വെള്ളക്കാട്ട് 100നുമേൽ ചിത്രങ്ങൾ നിഘണ്ടുവിൽ ചേർത്തു. ഇത്തരം ചിത്രങ്ങൾ നിർവചനങ്ങൾക്കു വ്യക്തത നൽകാൻ ഏറെ സഹായകമാവും.

2011 അവസാനത്തോടെ 50,000നുമേൽ മലയാളം വാക്കുകളുടെയും ഇരുപതിനായിരത്തോളം ഇംഗ്ലീഷ് വാക്കുകളുടെ നിർവചനങ്ങൾ ഉള്ള മലയാളം വിക്കിനിഘണ്ടുവിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ നിർവചനങ്ങൾ ലഭ്യമാണ്. ഇവിടെ ക്രോഡീകരിച്ച പട്ടികപ്രകാരം ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന 640 ഇംഗ്ലീഷ് വാക്കുകളുടെ നിർവചനങ്ങൾ നിഘണ്ടുവിൽ ഉണ്ട്. അതുപോലെ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന 3,500 ഇംഗ്ലീഷ് വാക്കുകളിൽ 80 ശതമാനത്തിനുമേൽ വാക്കുകളുടെ നിർവചനങ്ങളും ലഭ്യമാണ്. എന്നാൽ താഴെക്കാണുന്ന പട്ടികയിൽ വ്യക്തമായിരിക്കുന്നതുപോലെ ഏതാണ്ട് 25,000നു മേൽ ഇംഗ്ലീഷ് വാക്കുകളുടെ എങ്കിലും നിർവചനം പുതുതായി ചേർക്കേണ്ടതും നിലവിൽ ഉള്ള നിർവചനങ്ങൾ മെച്ചപ്പെടുത്തേണ്ടതുമുണ്ട്.

ഏറ്റവും അധികം ഉപയോഗിക്കുന്ന മൊത്തം വാക്കുകൾ നിർവചനം ചേർക്കാനുള്ളത് പൂർത്തിയായ ശതമാനം (cumulative)
1-500 500 0 100.0%
501-1000 500 56 94.4%
1001-1500 500 78 91.1%
1501-2000 500 119 87.4%
2001-2500 500 143 84.2%
2501-3000 500 156 81.6%
3001-3500 500 141 80.2%
3501-4000 500 195 77.8%
4001-4500 500 255 74.6%
4501-5000 500 259 72.0%
5001-6000 1000 500 68.3%
6001-7000 1000 521 65.4%
7001-8000 1000 489 63.6%
8001-9000 1000 472 62.4%
9001-10000 1000 448 61.7%
10001-15000 5000 2658 56.7%
15001-20000 5000 3506 50.0%
20001-25000 5000 4229 43.1%
25001-30000 5000 4716 36.9%
30001-36763 6763 6542 30.7%

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽനിന്നുള്ള വാക്കുകളുടെ മലയാളം നിർവചനങ്ങൾ കൂടാതെ 250നു മേൽ തമിഴ് (258), ജാപ്പനീസ് (257) വാക്കുകളുടെ നിർവചങ്ങളും ഹിന്ദി/സംസ്കൃതം (151), കൊറിയൻ (134), അറബി/ഉർദു (48), ചൈനീസ്, ഫ്രഞ്ച്, പേർഷ്യൻ, റഷ്യൻ, ഡച്ച്, ഹീബ്രു, ബംഗാളി, ഗ്രീക്ക് ഭാഷകളിലുള്ള പദങ്ങളുടെ നിർവചനങ്ങളും ഉണ്ട്.


കാര്യനിർവ്വാഹകർ

തിരുത്തുക

മലയാളം വിക്കിനിഘണ്ടുവിൽ നിലവിൽ 4 കാര്യനിർവ്വാഹകരുണ്ട്. ജേക്കബ് ജോസ്, ജുനൈദ്, സാദിക്ക് ഖാലിദ്, വിശ്വപ്രഭ എന്നിവരാണ് ഇവർ. ഇവരെല്ലാം 2011നു മുമ്പ് തിരഞ്ഞെടുക്കപ്പെട്ടവരാണ്.