വിവസ്വാൻ

  1. സൂര്യൻ;
  2. ദേവൻ

വിവസ്വാൻ മനുക്കൾക്കു മുപ് ഇവിടെ ഉണ്ടായിരുന്നവർ ആണ്

 ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞു - സനാതനമായ ഈ യോഗത്തെ പണ്ട് ഞാൻ സൂര്യദേവനായ വിവസ്വാന് ഉപദേശിച്ചു; വിവസ്വാൻ മനുഷ്യവംശപിതാവായ മനുവിനും, മനു ഇക്ഷാകുവിനും ഉപദേശിച്ചു.

ഭാവാർത്ഥം:

  സൂര്യഗ്രഹം മുതൽ എല്ലാ ഗ്രഹങ്ങളേയും ഭരിച്ചു പോരുന്ന രാജവംശജർക്കായി ഭഗവദ്ഗീത ഉപദേശിക്കപ്പെട്ടു. അതിപുരാതന കാലം മുതൽക്കുള്ള അതിന്റെ ചരിത്രം ഇവിടെ വിവരിക്കുന്നു. എല്ലാ ഗ്രഹങ്ങളിലേയും ഭരണകർത്താക്കളായ രാജാക്കന്മാർ ഗ്രഹനിവാസികളുടെ സംരക്ഷണത്തിനും, അവരെ കാമത്തിൽ നിന്നും ഭൗതികബന്ധങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനും ആയിക്കൊണ്ട് ഭഗവദ്ഗീതാശാസ്ത്രം അറിയേണ്ടിയിരിക്കുന്നു. ഭഗവാനുമായി ശാശ്വത ബന്ധം പുലർത്തിക്കൊണ്ട് ആദ്ധ്യാത്മികജ്ഞാനം വളർത്തിയെടുക്കാനുള്ളതാണ് മനുഷ്യജീവിതം.. എല്ലാ ഗ്രഹങ്ങളുടേയും രാജ്യങ്ങളുടേയും ഭരണാധികാരികൾ, വിദ്യാഭ്യാസം, സംസ്കാരം, ഭക്തി എന്നിവയിലൂടെ പ്രജകൾക്ക് ഈ ജ്ഞാനം പകർന്നുകൊടുക്കാൻ ചുമതലപ്പെട്ടവരാണ്. ജനങ്ങൾക്ക് ഈ മഹത്തായ ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യജന്മം യഥാവസരം ഉപയോഗപ്പെടുത്തി ജീവിതവിജയം കൈവരിക്കാം. ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ജനങ്ങൾക്കിടയിൽ കൃഷ്ണാവബോധം പ്രചരിപ്പിക്കാൻ എല്ലാ ഭരണകർത്താക്കൾക്കും ബാദ്ധ്യതയുണ്ട്.
ഈ മന്വന്തരത്തിലെ സൂര്യദേവൻ വിവസ്വാൻ എന്നറിയപ്പെടുന്നു. അദ്ദേഹം സൂര്യഗോളചക്രവർത്തിയാണ്. സൂര്യനാണ് ഈ സൗരയൂഥത്തിൽപ്പെട്ട സർവഗ്രഹങ്ങളുടേയും ഉദ്ഭവസ്ഥാനം. ബ്രഹ്മ സംഹിത പ്രസ്താവിക്കുന്നു :

യച്ചക്ഷുരേഷ സവിതാ സകലഗ്രഹാണാം രാജാ സമസ്ത സുരമൂർത്തിരശേഷതേജഃ യസ്യാജ്ഞയാ ഭ്രമതി സംഭൃത കാലചക്രോ

ഗോവിന്ദമാദി പുരുഷം തമഹം ഭജാമി
 ബ്രഹ്മദേവൻ പറഞ്ഞു; "ആരുടെ ആജ്ഞയാൽ സൂര്യദേവൻ വിനയാന്വിതനായി ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവോ, സവിതാവ് ആരുടെ കണ്ണാകുന്നുവോ, ആരുടെ ആജ്ഞാനുസാരം ആ സർവഗ്രഹാധിപതി അമേയതേജസ്വിയും പ്രഭാവശാലിയുമായി വർത്തി ക്കുന്നുവോ, ആദിപുരുഷനായ ആ ഭഗവാൻ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.”
  ഗ്രഹങ്ങളുടെ അധിപനാണ് സൂര്യൻ. സൂര്യദേവനാണ് സൗര ഗ്രഹ മണ്ഡലത്തെ ഭരിക്കുന്നത് (ഇപ്പോഴത്തെ സൂര്യദേവൻ വിവസ്വാൻ ആകുന്നു). ഈ സൗരഗ്രഹം ചൂടും വെളിച്ചവും നൽകി മറ്റു ഗ്രഹങ്ങളെ ഭരിക്കുന്നു. കൃഷ്ണന്റെ ആജ്ഞയനുസരിച്ചാണ് സൂര്യന്റെ ഈ ഭ്രമണം. ഭഗവാൻ ഗീതാശാസ്ത്രം ഉപദേശിക്കാനായി വിവസ്വാനെ തന്റെ പ്രഥമ ശിഷ്യനായി സ്വീകരിച്ചു. ഭഗവദ്ഗീത നിസ്സാരനായൊരു ഭൗതിക വിദ്യാർത്ഥിക്കുവേണ്ടി ചമച്ച ഊഹപ്രബന്ധമല്ല. സ്മരണാതീതകാലം മുതൽക്കേ മനുഷ്യന് കൈവന്നിട്ടുള്ള ഒരു വിശിഷ്ട ഗ്രന്ഥമാണത്.
  മഹാഭാരതം ശാന്തിപർവ്വത്തിൽ (348.51.52) ഗീതയുടെ ചരിത്രം വിവരിക്കുന്നു.

ത്രേതായുഗാദൗ ച തതോ വിവസ്വാൻ മനവേ ദദൗ

മനുശ്ച ലോകഭൃത്യർഥം സുതായേക്ഷ്വാകവേ ദദൗ
ഇക്ഷ്വാകുണാ ച കഥിതോ വ്യാപ്യലോകാനവസ്ഥിതാഃ
 “ഭഗവാനുമായുള്ള ബന്ധത്തിന്റെ ഈ ശാസ്ത്രം ത്രേതായുഗാരംഭത്തിൽ വിവസ്വാൻ മനുവിന് നൽകി. മനുഷ്യവംശപിതാവായ മനു സ്വപുത്രനായ ഇക്ഷാകുവിനും അത് ഉപദേശിച്ചു. ഭൗമഗ്രഹത്തിന്റെ രാജാവും, ശ്രീരാമചന്ദ്രൻ പിറന്ന രഘുവംശത്തിന്റെ പൂർവ്വികനുമായിരുന്നു ഇക്ഷാകു.” അങ്ങനെ ഇക്ഷാകു മഹാരാജാവിന്റെ കാലം മുതൽക്കേ ഭഗവദ്ഗീത, മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്നു.
   4,32,000 (നാലുലക്ഷത്തിമുപ്പത്തിരണ്ടായിരം) വർഷങ്ങളടങ്ങിയ കലിയുഗത്തിൽ അയ്യായിരം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതിന് മുമ്പ് എട്ടു ലക്ഷം വർഷങ്ങളടങ്ങിയ ദ്വാപരയുഗവും അതിനു മുമ്പ് പന്ത്രണ്ടു ലക്ഷം വർഷങ്ങളടങ്ങിയ ത്രേതായുഗവും കഴിഞ്ഞുപോയി. അപ്പോൾ മനു തന്റെ പുത്രനും ശിഷ്യനുമായ ഇക്ഷാകുവിന്, അന്ന് ഭൂലോകം ഭരിച്ചിരുന്ന രാജാവിന്, ഗീതോപദേശംചെയ്തത് ഏതാണ്ട് 20,05,000 (ഇരുപത് ലക്ഷത്തി അയ്യായിരം) വർഷങ്ങൾക്കു മുമ്പാണ്. ഇപ്പോഴുള്ള മനുവിന്റെ വാഴ്ചക്കാലം 30, 53,00,000 (30 കോടി 53 ലക്ഷം) വർഷങ്ങളാണെന്നും അതിൽ 12,04,00,000 (12 കോടി 4 ലക്ഷം) വർഷ ങ്ങൾ കഴിഞ്ഞു പോയിരിക്കുകയാണെന്നും കണക്കാക്കിയിരിക്കുന്നു. ഭഗവാൻ തന്റെ ശിഷ്യനായ വിവസ്വാന് ഗീത ഉപദേശിച്ചത് മനു ജനി ക്കുന്നതിന് മുമ്പാണെന്ന് കരുതുന്ന പക്ഷം, ആ സംഭവം കുറഞ്ഞത് 12,04,00,000 (12 കോടി 4 ലക്ഷം) വർഷങ്ങൾക്കുമുമ്പ് നടന്നിരിക്കണം. അങ്ങനെ ഭഗവദ്ഗീത മനുഷ്യലോകത്തിൽ രണ്ടു ദശലക്ഷം സംവത്സര ങ്ങളായി നിലനിന്നു പോരുന്നു. അയ്യായിരം വർഷങ്ങൾക്കു മുൻപ് ഭഗവാൻ അത് വീണ്ടും അർജുനന് ഉപദേശിച്ചു. ഭഗവദ് ഗീതയേയും ഗീതോപദേഷ്ടാവായ ശ്രീകൃഷ്ണ ഭഗവാനേയും പ്രമാണമാക്കി നോക്കുമ്പോൾ അതിന്റെ ചരിത്രം ഏതാണ്ടിങ്ങനെയാണ്. വിവസ്വാന്നെ സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും, സുര്യകുലജാതരായ ക്ഷത്രിയരുടെ ആദിപിതാവായതു കൊണ്ടുമാണ് ഭഗവദ്ഗീത വിവസ്വാന് ഉപദേശിക്കപ്പെട്ടത്. ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടമാണ്; അപൗരുഷേയമാണ്. (മനുഷ്യ കൃതമല്ലാത്തത്) വേദനിർദ്ദേശങ്ങളെ മാനുഷിക വ്യാഖ്യാനങ്ങൾ കൂടാതെ അംഗീകരിക്കുന്നതുപോലെ ഗീതയും ഭൗതികവ്യാഖ്യാനം കൂടാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൗതികവാദികൾ തങ്ങളുടെ വഴിക്ക് ഗീതയെ വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഭഗവദ്ഗീതയുടെ സത്ത അതിലില്ല. ശിഷ്യപരമ്പര പ്രകാരം കൈവന്ന ഗീത അതേപടി സ്വീകരിക്കണം. ഇവിടെ വിവരിക്കപ്പെട്ടപോലെ ഗീത ശ്രീ ഭഗവാൻ സൂര്യദേവനും, സൂര്യൻ മനുവിനും, മനു ഇക്ഷ്വാകുവിനും തുടർന്നുപദേശിച്ചതായി വിവരിക്കപ്പെടുന്നു.
"https://ml.wiktionary.org/w/index.php?title=വിവസ്വാൻ&oldid=546740" എന്ന താളിൽനിന്ന് ശേഖരിച്ചത്