വർഗ്ഗത്തിന്റെ സംവാദം:Sanskrit declension-table templates
Latest comment: 12 വർഷം മുമ്പ് by Dvellakat
ഭവാൻ ചെയ്ത ഫലകം പരിശോധിച്ചു. മാറ്റം വരുത്തേണ്ടത് ഏകദേഷം മനസ്സിലായി. എനിക്കു ഫലകം സൃഷ്ടിക്കാൻ അവകാശമുണ്ടോ> ഇപ്പൊ ത്തന്നെ ഞാൻ പ്രവേശനമില്ലാത്ത ഇടത്താണോ എന്ന ഒരു വിഹ്വലത എന്നെ മഥിക്കുന്നു. ഫലകം രക്ഷിക്കേണ്ടതെങ്ങനെ ഒരു പട്ടിക തെയ്യാറാക്കുന്നത് രണ്ട് മുന്ന് ഫലകങ്ങൾ കൊണ്ടാണേന്ന തോന്നൽ അപകടമാക്കുകയാണോ എന്ന സംശയ്ത്തെ കൂട്ടുന്നു. ഉപദേശിക്കാമെങ്കിൽ ശ്രമിക്കാം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 10:44, 11 സെപ്റ്റംബർ 2012 (UTC)
- വിക്കിനിഘണ്ടുവിൽ തിരുത്താൻ ഒരിക്കലും മടിയോ പേടിയോ കാണിക്കരുത്. വിക്കികളിൽ സാധാരണ അംഗങ്ങൾക്ക് തിരുത്താൻ പാടില്ലാത്തത്, തിരുത്താനാവാത്തവിധത്തിൽത്തന്നെ സംരക്ഷിക്കപ്പെട്ടിരിക്കും ധൈര്യമായി തിരുത്തുക. സംശയങ്ങൾ ചോദിക്കുക. എന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്നു തോന്നിയാൽ മറ്റുള്ളവരെ അറിയിക്കുക. മാറ്റങ്ങൾ ഏവർക്കും ദൃശ്യമാണെന്നതിനാൽ ഞാൻ എന്തെങ്കിലും തെറ്റുവരുത്തിയാലും അത് മറ്റുള്ളവർ ശരിയാക്കിക്കോളും എന്ന വിശ്വാസവും മുറുകെപ്പിടിക്കുക. --Vssun (സംവാദം) 02:45, 12 സെപ്റ്റംബർ 2012 (UTC)
ചോദ്യങ്ങൾ
തിരുത്തുകവർഗ്ഗത്തിലേക്കു പ്രവേശിച്ചാൽ തന്നെ പ്രിവ്യു പോലെ ആണ് കാണുന്നത്. അതുകൊണ്ട് അവിടെ എങ്ങനെ പെരുമാറണം എന്നു സംശയം വരുന്നു. ഭവാന്റെ മൊബൈൽ ഫൊൻ തന്നാൽ കൂടുതൽ സുഖകരമായി ആശയവിനിയമയം നടത്താമായിരുന്നു. എന്റെ ഫൊൻ ********** --ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 08:39, 12 സെപ്റ്റംബർ 2012 (UTC)
- ഈ വർഗ്ഗം, ഇത്തരത്തിലുള്ള എല്ലാ ഫലകങ്ങളെയും ഒരുമിച്ച് കാണിക്കാനുള്ള ഒരിടം മാത്രമാണ്. അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. അവിടെ താളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പ്രിവ്യൂ ആയി കണ്ടിരുന്നത്. ഇപ്പോൾ അവിടെ താൾ സൃഷ്ടിച്ചിട്ടുണ്ട്.
- ഫോൺ നമ്പർ പോലുള്ള സ്വകാര്യവിവരങ്ങൾ, ഏവരും കാണുന്ന ഇത്തരം താളുകളിൽ ചേർക്കുന്നത് നല്ലതല്ല. ഇത്തരം കാര്യങ്ങൾ ഉപയോക്താക്കളുമായി വിനിമയം ചെയ്യുന്നതിന് അവർക്ക് ഇമെയിൽ അയക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തുക. ഉപയോക്താക്കളുടെ താളിൽച്ചെന്നാൽ (ഉദാഹരണത്തിന് ഉപയോക്താവ്:Vssun എന്ന എന്റെ താൾ) ഇടതുവശത്തുള്ള പണിസഞ്ചിയിൽ ഉപയോക്താവിന് ഇമെയിൽ അയക്കുക എന്ന കണ്ണിയിൽഞെക്കി എനിക്ക് ഇമെയിൽ അയക്കാം. താങ്കളുടെ ഫോണിലേക്ക് ഞാൻ ഒരു എസ്.എം.എസ്. അയച്ചിട്ടുണ്ട്. ഇവിടെയുള്ള ഫോൺ നമ്പർ ഞാൻ ഒഴിവാക്കുന്നു. --Vssun (സംവാദം) 02:32, 13 സെപ്റ്റംബർ 2012 (UTC)
- എന്ന് പുല്ലിംഗത്തിലും अश्वःനപുംസകത്തിലും पुस्तकम्ഓരൊ താളുകളിൽ ഓരോ ഫലകം സൃഷ്ടിക്കുന്നു. അജാ എന്നതിന്ന് ഭവാൻ നൽകിയ ഫലകത്തിൽ നിന്നും കൊപ്പി ചെയ്താണ് ഇവ ഉണ്ടാക്കിയത്. അതുകൊണ്ട് അശ്വഃ (പ്രഥമ എവ),अश्वैः अश्वम् എന്നിവക്ക് മലയാളം ശരിയായിട്ടില്ല്. അവ (ഹ്രസ്വ അകാരം, ഐ കാരം എന്നിവ സ്ത്രീലിംഗത്തിലില്ല്ലാത്തതുകൊണ്ട്) ഒന്നു ചെയ്തുതന്നാൽ മറ്റ് ഫലകങ്ങളും സൃഷ്ടിക്കാം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 13:26, 15 സെപ്റ്റംബർ 2012 (UTC)