സാമ്പത്തിക അപകടസാധ്യത പ്രവചന വിദഗ്ധൻ
സാമ്പത്തിക അപകടസാധ്യത പ്രവചനശാസ്ത്രത്തിൽ വൈദഗ്ധ്യം നേടിയ ആളെയാണ് സാമ്പത്തിക അപകടസാധ്യത പ്രവചന വിദഗ്ധൻ (ഇംഗ്ലീഷ് ഭാഷയിൽ ആക്ചുവരി) എന്ന് വിളിക്കുന്നത്. ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനം അപകടസാധ്യതകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളാണ്. വിവിധ രാജ്യങ്ങളിൽ ഈ ശാസ്ത്രപഠനത്തിനുള്ള സംവിധാനം ഉണ്ട്. ഭാരതത്തിൽ ഇന്ത്യൻ ആൿചുവേരിയൽ സൊസൈറ്റി എന്ന സ്ഥാപനം ലോകസ്ഥാപനങ്ങളുടെ മുൻപന്തിയിൽ ഉണ്ട്.