സീറോവേസ്റ്റ്
സീറോവേസ്റ്റ്
തിരുത്തുക"പ്രകൃതിയിലെ സുസ്ഥിരങ്ങളായ ചാക്രിക വ്യവസ്ഥകളെ അനുകരിച്ചുകൊണ്ട്, ഉപേക്ഷിക്കപ്പെടുന്ന പാഴ്വസ്തുക്കളെല്ലാം തന്നെ മറ്റൊരാൾക്ക് വിഭവങ്ങളായി പരിണമിക്കത്തക്കവിധം രൂപകൽപന ചെയ്യുന്നതരത്തിലേക്ക് ആളുകളുടെ ജീവിതരീതിയും പ്രവൃത്തികളും മാറ്റാൻ സഹായിക്കുക എന്നതാണ് സീറോവേസ്റ്റ് എന്ന ആശയം ലക്ഷ്യമിടുന്നത്. ധാർമ്മികവും ലാഭകരവും കാര്യക്ഷമവും അതേ സമയം ദീർഘവീക്ഷണത്തോടെയുള്ളതുമായ ഒരു ലക്ഷ്യമാണ് സീറോവേസ്റ്റ്. പാഴ്വസ്തുക്കളുടെ വ്യാപ്തിയും പദാർത്ഥങ്ങളിലെ വിഷവീര്യവും പടിപടിയായി ഒഴിവാക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി ഉൽപ്പന്നങ്ങളെയും പ്രക്രിയകളെയും രൂപകൽപന ചെയ്യുക, എല്ലാ വിഭവങ്ങളെയും വീണ്ടെടുക്കുക, സംരക്ഷിക്കുക, വിഭവങ്ങളെ കത്തിച്ചുകളയുന്നതും കുഴിച്ചിടുന്നതും തടയുക എന്നതാണ് സീറോവേസ്റ്റ് അർത്ഥമാക്കുന്നത്. മനുഷ്യാരോഗ്യത്തിനോ, സസ്യ - ജന്തുജാലങ്ങളുടെ ആരോഗ്യത്തിനോ സർവ്വോപരി ഭൂമിയുടെ ആരോഗ്യത്തിനോ ഭീഷണിയായേക്കാവുന്നതരത്തിൽ മണ്ണിലേക്കോ വെള്ളത്തിലേക്കോ വായുവിലേക്കോ ഉള്ള എല്ലാ മാലിന്യസംക്രമണവും സീറോവേസ്റ്റ് നടപ്പിലാക്കപ്പെടുന്നതോടെ പൂർണമായും ഇല്ലാതാക്കപ്പെടും." അവലംബം- https://web.archive.org/web/20130624125921/http://zwia.org/standards/zw-definition/
നാമവിശേഷണം
തിരുത്തുകസീറോവേസ്റ്റ് എന്നത് ഗുണമേന്മയെ കുറിക്കുന്ന ഒരു നാമവിശേഷണമായി ഇന്ന് ഉപയോഗിച്ചുവരുന്നു. ഉദാഹരണത്തിന് സീറോവേസ്റ്റ് ഉല്പന്നങ്ങൾ, സീറോവേസ്റ്റ് ഹിമാലയ, സീറോവേസ്റ്റ് സ്കൂൾ
വിശദീകരണക്കുറിപ്പ്
തിരുത്തുകസീറോവേസ്റ്റ് (zero waste) എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ നാമം നിർമ്മാല്യം ആണെന്നിരിക്കിലും ദൈനംദിന വ്യവഹാരത്തിൽ ഈ നാമം ഉദ്ദേശിക്കുന്ന അർത്ഥം നൽകുന്നില്ല എന്നതുകൊണ്ട് സീറോവേസ്റ്റ് എന്ന ഇംഗ്ലീഷ് പദം (term) തന്നെ ഉപയോഗിച്ചിരിക്കുന്നു. പദങ്ങൾക്ക് അർത്ഥത്തേക്കാളുപരി നിർവ്വചനങ്ങളാണ് ചേരുക എന്ന് അനുമാനിക്കുന്നതിനാൽ നിലവിലുള്ള ഇംഗ്ലീഷ് നിർവ്വചനത്തിൻറെ മലയാള പരിഭാഷ നൽകിയിരിക്കുന്നു. എങ്കിലും ഈ നിർവചനവും ആശയ വിനിമയത്തിൽ (പ്രത്യേകിച്ച് മലയാളത്തിൽ)തടസ്സമുക്തമല്ല. അതുകൊണ്ട് അംഗങ്ങളുടെ സക്രിയ ഇടപെടലും സംഭാവനയും അത്യാവശ്യമാണ്. (ആദ്യമായാണ് വിക്കിയിൽ ഇടപെടുന്നത്. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളെക്കുറിച്ച് വലിയ ധാരണയുമില്ല. വീഴ്ചകളെ പൊറുക്കുകയും ചൂണ്ടിക്കാണിക്കുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.)
കഴിഞ്ഞ 12 വർഷക്കാലത്തെ ഈ വിഷയത്തിലെ പ്രായാഗിക അറിവിൻറെ പശ്ചാത്തലത്തിൽ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന നിർവ്വചനവും ചേർക്കുന്നു. പൊതുവിൽ ഖര-ദ്രവമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ആണ് സീറോവേസ്റ്റ് എന്ന പദം ഉപയോഗിക്കുന്നതെങ്കിൽ കൂടിയും (സീറോവേസ്റ്റ് മാനേജ്മെന്റ് എന്ന് തെറ്റായും ഉപയോഗിച്ചു കാണുന്നുണ്ട്) അതിനുമപ്പുറം പ്രായോഗികമായി ഇത് ശരിയായ വിഭവവിനിയോഗത്തെയാണ് സൂചിപ്പിക്കുന്നത്. മാലിന്യങ്ങളെ പരിപാലിക്കുന്നതിനേക്കാൾ പ്രാധാന്യം മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും ഉണ്ടായവയെ വീണ്ടെടുക്കുന്നതിനുമാണ്. അതുകൊണ്ട് ഈ നിർവ്വചനം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
"ധാർമ്മികവും, കാര്യക്ഷമവും ലാഭകരവുമായ വിഭവ വിനിയോഗത്തിനുള്ള ഒരു സമീപനമാണ് സീറോവേസ്റ്റ്"