സോഷ്യൽ ഓഡിറ്റ്‌ എന്നത് ഒരുതരത്തിലുള്ള സമൂഹ വിചാരണയാണ്. പൊതുജനങ്ങൾ പദ്ധതി അവലോകനം ചെയ്യുകയും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ജനകീയ ഇടപെടലാണ് സോഷ്യൽ ഓഡിറ്റ്. ഇന്ത്യയിൽ ആദ്യമായി സോഷ്യൽ ഓഡിറ്റ് നിയമം തയാറാക്കിത് മേഘാലയയിലായിരുന്നു.

1971- ൽ പബ്ലിക്‌ ഇന്ററെസ്റ്റ്‌ റിസേർച്ച്‌ സെന്റർ സ്ഥാപകനായ റാൽഫ്‌ നേഡർ എന്ന അമേരിക്കക്കാരനാണ്‌ സോഷ്യൽ ഓഡിറ്റ്‌ എന്ന ആശയം അവതരിപ്പിച്ചത്‌. കേരളത്തിൽ പ്രാചീന കാലത്തു നടപ്പിലുണ്ടായിരുന്ന നാട്ടുക്കൂട്ടത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണിതെന്നു പറയാം. വരവു ചിലവു കണക്കുകൾ ഓഡിറ്റ്‌ ചെയ്യാമെങ്കിൽ ബാക്കി പ്രവർത്തനങ്ങളും എന്തുകൊണ്ടു വിചാരണവിധേയമാക്കിക്കൂട എന്ന ചോദ്യത്തിൽ നിന്നാണു സോഷ്യൽ ഓഡിറ്റ്‌ ഉരുത്തിരിഞ്ഞത്‌.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി മുൻപും കേരളത്തിൽ സോഷ്യൽ ഓഡിറ്റ്‌ നടന്നിരുന്നു. അഴിമതി രഹിത വാളയറിനു വേണ്ടി 2007 ഒക്ടോബറിൽ ധനമന്ത്രി ഡോ.തോമസ്‌ ഐസ്സക്കിന്റെ നേതൃത്വത്തിൽ സെയിൽ ടാക്സ് ഡിപ്പാർട്ട്മെന്റ് (ഇപ്പോൾ ജിഎസ്ടി ഡിപ്പാർട്ട്മെന്റ്) മുൻകൈയെടുത്ത് നടത്തിയ സോഷ്യൽ ഓഡിറ്റാണു മറ്റോന്ന്‌. സർക്കാർ വകുപ്പുകളിൽ നടത്തപ്പെടുന്ന ആദ്യ സോഷ്യൽ ഓഡിറ്റ് റ്റ്രഷറി വകുപ്പിലേതായിരുന്നു.


പൗരന്റെ അറിയാനുള്ള അവകാശം ഉറപ്പാക്കൻ വകുപ്പിലെ ഓഫീസ്സുകളിൽ നിന്നു ലഭിക്കുന്ന സേവങ്ങളും അവ ഒരോന്നിനും എടുക്കുന്ന അസമയവും കാണിക്കുന്ന പൗരാവകാശരേഖ (സിറ്റിസൺ ചാർട്ടർ) പ്രസിദ്ധീകരിക്കയാണ്‌ സോഷ്യൽ ഓഡിറ്റിലെ ആദ്യപടി. സുതാര്യ വിമർശനം വഴി ഇടപാടുകാരും പൊതുജനവും സേവനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുന്നതും നിർദ്ദേശങ്ങൾ നൽകുന്നതും ആണു രണ്ടാം ഘട്ടം. പരാതി നേരിൽ നൽകാം. പരാതിപ്പെട്ടിയിൽ ഇടാം. ഈ-മെയിൽ ആയി അയക്കുകയും ചെയ്യാം. പരാതികളും നിർദ്ദേശങ്ങളും വിശദമായി പരിശോധിച്ചു അതാത് വകുപ്പ് നൽകുന്ന മറുപടിയാണ് മൂന്നാമത്തെ നടപടി. നാലമത് നടപടി പരാതിക്കാരേയും പൊതുജങ്ങളേയും പങ്കെടുപ്പിച്ചുള്ള സമൂഹവിചാരണയാണ്‌. ഈ അവസരത്തിൽ കൂടുതൽ പരാതികൾ ഉന്നയിക്കാം. പൗരമുഖ്യർ അടങ്ങുന്ന ജൂറി ആണു സഭാനടപടികൾ നിയന്ത്രിക്കുന്നത്‌. ജൂറിയും ചോദ്യങ്ങൽ ഉയർത്തും. ഉദ്യോഗസ്ഥർ അതിനെല്ലം മറുപടി പറയണം. അവയെല്ലാം ക്രോഡീകരിച്ചു ജൂറി റിപ്പോർട്ട്‌ തയാറാക്കി സർക്കാരിനു സമർപ്പിക്കും. തുടർന്നുണ്ടാകുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട്‌ അടുത്ത ഓഡിറ്റിംഗിൽ ചർച്ചക്കായി അവതരിപ്പിക്കപ്പെടും. യഥാർത്ഥ ജനാതിപത്യ പ്രക്രിയാണു സോഷ്യൽ ഓഡിറ്റ്‌. സർക്കാർ വകുപ്പുകൾ ജനങ്ങളുടെ വിധിയെഴുത്തിനു വിധേയമാക്കപ്പെടുന്നതൊടെ വകുപ്പുകൾ കൂടുതൽ കാര്യക്ഷമമാകും. മൂല്യാധിഷ്ഠിതമാകും. ജനസൗഹൃദമാകും. ഭരണം സുതാര്യമാകും. എല്ലാ സർക്കാർ വകുപ്പുകളിലും സ്വയംഭരണ സ്ഥാപങ്ങളിലും ഇത്തരം സമൂഹവിചാരണ വർഷം തോറും നടത്താൻ സർക്കാർ മുന്നോട്ടു വരണം. ആപ്പോഴേ ജനം പരമാധികാരികളാവുകയുള്ളു. സോഷ്യൽ ഓഡിറ്റ്‌ എന്ന സമൂഹ വിചാരണ ഒരുതരത്തിലുള്ള ജനകീയ വിജിലൻസ് സംവിധാനം തന്നെയാണ്.

"https://ml.wiktionary.org/w/index.php?title=സോഷ്യൽ_ഓഡിറ്റ്&oldid=542297" എന്ന താളിൽനിന്ന് ശേഖരിച്ചത്