സ്ഥല-കാലം

  1. (ഭൗതികശാസ്ത്രം) ഇടത്തെ അഥവാ സ്ഥലത്തെ കുറിക്കുവാൻ സാധാരണ രീതിയിൽ മൂന്ന് (ഉദാ: x, y, z,) നിർദേശാങ്കങ്ങൾ മതി. എന്നാൽ സ്ഥലവും കാലവു തമ്മിലുള്ള സംഭവങ്ങളും കാലവും തമ്മിലുള്ള ബന്ധം കൂടി പരിഗണിക്കുമ്പോൾ ഈ നിർദേശാങ്കളോടൊപ്പം സമയവും കൂടി ഉപയോഗിക്കണം. ഇങ്ങനെ നാല് നിർദേശാങ്കങ്ങളും ഉപയോഗിക്കുന്ന ചതുർ വിമീയ ഇടമാണ് സ്ഥല-കാലം. ആപേക്ഷിക സിദ്ധാന്തത്തിലൂടെയാണ് ആദ്യമായി ഈ സങ്കല്പനം അവതരിപ്പിക്കപ്പെട്ടത്. സ്ഥലകാല സാതത്യം (space-time continuum) എന്നും ഇത് അറിയപ്പെടുന്നു.
"https://ml.wiktionary.org/w/index.php?title=സ്ഥല-കാലം&oldid=220097" എന്ന താളിൽനിന്ന് ശേഖരിച്ചത്