absorptance
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- അവശോഷണത
- പ്രകാശം ആഗിരണം ചെയ്യാനുള്ള ഒരു വസ്‌തുവിന്റെ ശേഷിയെ സൂചിപ്പിക്കുന്ന പദം. ആഗിരണം ചെയ്യപ്പെട്ട ഊർജവും പതിച്ച ഊർജവും തമ്മിലുള്ള അനുപാതം എന്ന് നിർവചിച്ചിരിക്കുന്നു. സാധാരണയായി ശതമാനത്തിലാണ് പറയാറുള്ളത്. പ്രകാശം ആഗിരണം ചെയ്യുന്ന പദാർഥത്തെ അവശോഷകം എന്ന് വിളിക്കുന്നു. പ്രകാശത്തിന് പകരം, ദ്രാവകങ്ങളെ ആഗിരണം ചെയ്യുവാനുള്ള ഖരവസ്‌തുവിന്റെ ശേഷിയെ അല്ലെങ്കിൽ ഖരവസ്‌തുവിനെയോ, വാതകത്തെയോ ആഗിരണം ചെയ്യാനുള്ള ദ്രാവകത്തിന്റെ ശേഷിയെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാം.