ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. സമവിഘടനം
    1. ഒരു തന്മാത്രയിലെ രണ്ട്‌ ആറ്റങ്ങൾ തമ്മിലുളള സഹസംയോജകബന്ധത്തിലെ ഇലക്‌ട്രാണുകൾ രണ്ട്‌ ആറ്റങ്ങൾക്കും തുല്യമായി ലഭ്യമാകും വിധം സംഭവിക്കുന്ന വിഘടനം. ഇപ്രകാരം ഉണ്ടാകുന്ന ഖണ്‌ഡങ്ങൾ വിചാർജിതവും ഉയർന്ന ക്രിയാശീലത ഉള്ളതും ആയിരിക്കും. ഇവയെ സ്വതന്ത്ര റാഡിക്കലുകൾ എന്നും വിളിക്കും.Cl-Cl → Cl- + Cl- CH3 - CH3 → CH3 + CH3. ഇലക്‌ട്രാണുകൾ ഒരേ ആറ്റത്തിന്‌ ലഭിക്കുന്ന വിഘടനം ആണ്‌ വിഷമവിഘടനം. ഇതിൽ ചാർജിത ഖണ്ഡങ്ങളാകും ഉണ്ടാവുക. ഉദാ: H - Cl → H++Cl-
"https://ml.wiktionary.org/w/index.php?title=homolytic_fission&oldid=544677" എന്ന താളിൽനിന്ന് ശേഖരിച്ചത്