inertial confinement
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ജഡത്വ ബന്ധനം
- ലേസർ ബീമുകൾ ഉപയോഗിച്ചുള്ള ഹൈഡ്രജൻ ഫ്യൂഷൻ സാങ്കേതിക വിദ്യ. ഒരു വായു ശൂന്യ അറയിൽ വെച്ചിരിക്കുന്ന, മർദിച്ച് കട്ടയാക്കിയ ഡോയ്‌ട്ടേറിയം-ട്രീറ്റിയം കഷണത്തിൽ ( D-T Pellet) അനേകം ലേസർ ബീമുകളെ ഒരേ ഫേസിൽ എല്ലാ ദിശകളിൽ നിന്നും പതിപ്പിച്ചാൽ അവ സൃഷ്‌ടിക്കുന്ന അതീവ സമ്മർദത്തിൽ D, T ആറ്റങ്ങൾ ഞെരിഞ്ഞമർന്ന് പ്രതിപ്രവർത്തിക്കുകയും ഫ്യൂഷൻ സാധ്യമാവുകയും ചെയ്യും എന്നതാണ് ഇതിന്റെ അടിസ്ഥാനം. പരീക്ഷണങ്ങളിൽ വിജയിച്ചുവെങ്കിലും ലാഭകരമായി ഊർജം ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇതുവരെ കൈവരിച്ചിട്ടില്ല.