parthenogenesis
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- അനിഷേകജനനം
- ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങളിൽ നിന്ന് പരിവർധനം നടന്ന് സന്തതികൾ ഉണ്ടാവൽ. ചില സസ്യങ്ങളുടെയും ജന്തുക്കളുടെയും സാധാരണ പ്രത്യുത്‌പാദനരീതിയാണിത്. ചില ജീവികളിൽ ലൈംഗിക പ്രത്യുത്‌പാദനവും അനിഷേകജനനവും ചാക്രികമായി നടക്കും. ഉദാ: മുഞ്ഞകൾ. അനുകൂലസാഹചര്യങ്ങളിൽ പെട്ടെന്ന് വംശവർധനം നടത്തുവാനുള്ള ഒരു അനുവർത്തനം കൂടിയാണ് ഇത്. തേനീച്ചകളിൽ ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങൾ ആണീച്ചകളായും ബീജസങ്കലനം നടന്നവ പെണ്ണീച്ചകളായും തീരുന്നു. അതിനാൽ അവയിലെ ലിംഗനിർണയരീതിയാണ് അനിഷേകജനനം.