അച്ഛൻ
മലയാളം
തിരുത്തുകനിരുക്തം
തിരുത്തുകപ്രാകൃതത്തിലെ अज्ज (അജ്ജ) എന്നതിൽ നിന്ന്.
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅച്ഛൻ
- ജനയിതാക്കളിലെ പുരുഷൻ.
- എന്റെ അച്ഛൻ എന്നിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു.
- (ആലങ്കാരികമായി) കർമം കൊണ്ട് അച്ഛന്റെ കർത്തവ്യങ്ങൾ നിറവേറ്റുന്ന വ്യക്തി.
- എന്റെ മാതാപിതാക്കളുടെ മരണശേഷം എന്റെ ജ്യേഷ്ഠനായിരുന്നു എന്റെ അച്ഛനും അമ്മയും.
പര്യായങ്ങൾ
തിരുത്തുകഅച്ഛൻ, താതൻ, ജനകൻ, തന്ത, പപ്പ, ഡാഡി,അപ്പ,ബാപ്പ, വാപ്പ, ഉപ്പ
സ്ത്രീലിംഗം
തിരുത്തുകമാതാവ്, അമ്മ, തായ്,തള്ള, മമ്മ,ഉമ്മ
തർജ്ജമകൾ
തിരുത്തുകസംസ്കൃതം: पिता (പിതാ) തമിഴ്: அப்பா (അപ്പാ) ഹിന്ദി: बाप (ബാപ്) മറഠി: vateel(വടീൽ)
രൂപഭേദങ്ങൾ
തിരുത്തുകവിഭക്തി | സംസ്കൃതനാമം | പ്രത്യയം | ഏകവചനം | ബഹുവചനം |
---|---|---|---|---|
നിർദ്ദേശിക | പ്രഥമാ | - | അച്ഛൻ | അച്ഛന്മാർ |
സംബോധിക* | - | ആ, ഏ, ഓ | അച്ഛാ | അച്ഛന്മാരേ |
പ്രതിഗ്രാഹിക | ദ്വിതീയ | എ | അച്ഛനെ | അച്ഛന്മാരെ |
സംയോജിക | തൃതീയ | ഓട് | അച്ഛനോട് | അച്ഛൻമാരൊട് / അച്ഛൻമാരോട് |
ഉദ്ദേശിക | ചതുർത്ഥീ | ന്, ക്ക് | അച്ഛനു / അച്ഛന് | അച്ഛന്മാർക്ക് |
പ്രയോജിക | പഞ്ചമീ | ആൽ | അച്ഛനാൽ | അച്ഛൻമാരാൽ |
സംബന്ധിക | ഷഷ്ഠി | ന്റെ, ഉടെ | അച്ഛന്റെ | അച്ഛൻമാരുടെ |
ആധാരിക | സപ്തമീ | ഇൽ, കൽ | അച്ഛനില് | അച്ഛൻമാരിൽ |