അണി
- ഭംഗിയുള്ള, മനോഹരമായ;
- അണിയുന്ന, ധരിക്കുന്ന
അണി
- അണിയൽ, ചമയൽ, വേഷം ധരിക്കൽ;
- അണിയുന്നത്, ആഭരണം;
- അഴക്, സൗന്ദര്യം
അണി
- പദോൽപ്പത്തി: (പ്രാകൃതം) അണിയ
- പങ്ങ്ക്തി, അടുക്ക്, നിര, (പ്ര.) അണിയുക, അണിചേരുക;
- സേന, പടയണി;
- കൂട്ടം, സംഘം
അണി
- പദോൽപ്പത്തി: (സംസ്കൃതം) അണീ
- സൂചിയുടെ അറ്റം, ശൂലാഗ്രം;
- ചാവിയാണി;
- വണ്ടിച്ചക്രത്തിന്റെ ആണി