മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

പദോത്പത്തി 1 തിരുത്തുക

സങ്കുചിതരൂപം

നാമവിശേഷണം തിരുത്തുക

  1. (പദപ്രയോഗം) അമരകോശം എന്ന ഗ്രന്ഥം — അമരം — പഠിച്ചവൻ, വിദ്വാൻ

പദോത്പത്തി 2 തിരുത്തുക

അമർ-

നാമം തിരുത്തുക

അമരം

  1. വള്ളം കപ്പൽ മുതലായവയുടെ പിൻഭാഗം, stern. അമരത്തിലിരിക്കുന്നവനാണു് വാഹനഗതി നിയന്ത്രിക്കുന്നതു്.,(പ.പ്ര.) അമരം തെറ്റുക - അപകടത്തിലാവുക; അമരം പിടിക്കുക - ചുക്കാൻ പിടിക്കുക, വഴികാട്ടുക, നിയന്ത്രിക്കുക
  2. ആനയുടെ പിൻപുറം
  3. നിയന്ത്രണം
  4. അമർച്ച
  5. ഭാരം
  6. ഉടുമുണ്ടിന്റെ താഴത്തെ കോന്തല
  7. കുന്തത്തിന്റെ പിൻ‌തല

പദോത്പത്തി 3 തിരുത്തുക

അ-മര

നാമം തിരുത്തുക

അമരം

  1. ചതുരക്കള്ളി
  2. അസ്ഥിക്കൂട്ടം
  3. രസം
  4. സ്വർണ്ണം
  5. ചങ്ങലം പരണ്ട

പദോത്പത്തി 4 തിരുത്തുക

അർമൻ

നാമം തിരുത്തുക

അമരം

  1. ഒരു നേത്ര രോഗം

തർജ്ജമകൾ തിരുത്തുക

ഇംഗ്ലീഷ്: conjuctivitis

"https://ml.wiktionary.org/w/index.php?title=അമരം&oldid=550154" എന്ന താളിൽനിന്ന് ശേഖരിച്ചത്