അറ്റ
- പദോൽപ്പത്തി: അറുക
- (ഭൂ.പേരെച്ചം) മുറിഞ്ഞ, പൊട്ടിയ, വേർപെട്ട;
- അറുതിവന്ന, അവസാനിച്ച, മരിച്ച;
- ഇല്ലാതായ, നഷ്ടപ്പെട്ട, വിട്ടുപോയ;
- അന്യംനിന്ന;
- ഒറ്റുവിലത്തേതായ, അവസാനത്തെ, അങ്ങേയറ്റത്തെ. (പ്ര.) അറ്റകയ്യ് = കടശിക്കൈ, ഒടുവിലത്തെ പരീക്ഷണം. അറ്റകൈക്കു ഉപ്പിടാത്തവൻ = അതിദുഷ്ടൻ. എതിരറ്റ, നേരറ്റ = തുല്യമില്ലാത്ത