ഉച്ചാരണം

തിരുത്തുക

അഷ്ടൈശ്വര്യങ്ങൾ

പദോൽപ്പത്തി: (സംസ്കൃതം) അഷ്ട+ഐശ്വര്യ
  1. അണിമാവ്, മഹിമാവ്, ലഘിമാവ്, ഗരിമാവ്, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം എട്ടും. (യോഗസിദ്ധികൊണ്ടു ലഭിക്കുന്ന അമാനുഷികപ്രഭാവങ്ങൾ.)

ഐശ്വര്യം എന്ന് പറഞ്ഞാൽ ഈശ്വരന്റെ ഭാവം....ഇത് ആകാരന്തക നപുംസക ലിങ്കമാണ്... അത് ഏതൊക്കെ എന്ന് പറഞ്ഞാൽ അണിമ,മഹിമ,ലഖിമ, ഗിരിമ, ഈഷിത്വം, വശിത്വം,പ്രാപ്തി,പ്രാകാശ്യം....അണിമ എന്ന് പറഞ്ഞാൽ അണുവിന്റെ ഭാവം,അതായത് ഇഷ്ട്ടം പോലെ ചെറുതാകാനുള്ള കഴിവ്....മഹിമാ എന്ന് പറഞ്ഞാൽ എത്രയും വലുതാവാനുള്ള ശേഷി...ലഖിമ, ലഘു ആകാനുള്ള കഴിവ്, കനം കുറയാനുള്ള, ചുരുങ്ങുവാനുള്ള കഴിവ്.....ഗരിമ ലഖിമയുടെ വിപരീതം, ഗുരു ആവാനുള്ള, കനം കൂടാനുള്ള കഴിവ്....ഈഷിത്വം,ഏത് കാര്യത്തിലും ഒരിടത്തും തന്റെ കല്പനകൾക്കും നിശ്ചയങ്ങൾക്കും ഒന്നും ഒരു മാറ്റാമില്ലാതെ വരുന്ന അവസ്ഥ, എല്ലാറ്റിലും ഒരു പ്രബുത്വം ഉണ്ടാവുക.... വശിത്വം,വശത്താക്കുക,ആരെയും തന്റെ വശത്താക്കാനുള്ള കഴിവ്....പ്രാപ്തി,താൻ ആഗ്രഹിക്കുന്ന എന്തിനെയും പ്രാപ്തമാക്കാനുള്ള കഴിവ്.....പ്രാകാശ്യം,പ്രകാശിക്കാനുള്ള കഴിവ്,എവിടെ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപെടാനും അപ്രത്യക്ഷമാവാനുള്ള കഴിവ്.. ഈ ഐശ്വരത്തോട് കൂടിയവനാണ് ഈശ്വരൻ

"https://ml.wiktionary.org/w/index.php?title=അഷ്ടൈശ്വര്യങ്ങൾ&oldid=555487" എന്ന താളിൽനിന്ന് ശേഖരിച്ചത്