ഉദ്ധാരം
മലയാളം
തിരുത്തുകനാമം
തിരുത്തുകഉദ്ധാരം
- ഉയർത്തൽ;
- ഉദ്ധരിക്കൽ, മോചനം, മുക്തി, വീണ്ടെടുക്കൽ, രക്ഷണം;
- ഐശ്വര്യം, ഉയർച്ച;
- എടുത്തുകാണിക്കൽ, മറ്റു ഗ്രന്ഥങ്ങളിൽ നിന്നോ മറ്റോ എടുത്തു ചേർക്കൽ;
- കടം;
- വിഭജനം;
- യുദ്ധത്തിൽ ശത്രുവിനെ കൊള്ളയിട്ടു പിടിച്ചെടുത്തവകയിൽനിന്നു രാജാവിനു ചെല്ലേണ്ട ഷഡ്ഭാഗം;
- മൊത്തത്തുകയിൽനിന്നു നീക്കിവയ്ക്കുന്ന ഭാഗം, നീക്കിവയ്പ്പ്, കുറവുചെയ്യൽ;
- മറ്റുപുത്രന്മാരെക്കാൾ അധികമായി മൂത്തപുത്രനുകൊടുക്കുന്ന ഭാഗം, ജ്യേഷ്ഠാംശം;
- പദ്മാദിബന്ധശ്ലോകങ്ങളിൽ പ്രതേകസംഗതി ചൂചിപ്പിക്കുന്ന പദബന്ധം;
- അടുപ്പ്