അനുഭവ കഥകൾ -കൃഷ്ണൻ ( നിയോഗം പോലെ പലരുടെ ജീവിതത്തിൽ )

മേല്പത്തൂരും , പൂന്താനവും ചെമ്പൈയും മാത്രമല്ല മറ്റനേകരും അദ്ദേഹത്തെ കണ്ടിട്ടുണ്ട് ആ കാരുണ്യ മൂർത്തി നമ്മുടെ ഇടയിൽ തന്നെയുണ്ട് നാരായണ എന്ന് വിളിക്കുന്ന ഓരോ വിളിക്കും അവിടുന്ന് വിളി കേൾക്കുന്നുണ്ട് ..നിങ്ങൾ ഇത് കേട്ടിട്ട് പറയു അങ്ങിനെ അല്ലെ എന്ന് ..ഒരനുഭവമെങ്കിലും ഇല്ലാത്ത ഒരു ഭക്തൻപോലും ഇല്ല ഗുരുവായൂർ കണ്ണന് ...

വളരെ വര്ഷങ്ങള്ക്കു മുൻപ് നടന്ന സംഭവമാണ് , ഒരിക്കൽ എഴുതിയിരുന്നതായിട്ടാണ് ഓര്മ എങ്കിലും ഏകാദശി ആയിട്ടു ഈ ഭഗവത് അനുഭവം നിങ്ങളുമായി പങ്കു വെക്കണം എന്ന് തോന്നി കേരളത്തിലെ വളരേ പ്രശസ്തമായ ഒരു തറവാട്ടിലെ അംഗമാണ് അമ്മമ്മയുടെ 'അമ്മ , അമ്മുമ്മയുടെ യുടെ അമ്മയുടെ പേര് കുഞ്ഞുപെണ്ണമ്മ എന്നായിരുന്നു ആ അമ്മ പണ്ട് നടന്നു വന്ന ആചാര പ്രകാരം മുറച്ചെറുക്കനെ ആണ് വിവാഹം ചെയ്തിരുന്നത് , ജനിതക പ്രശ്നമോ യോഗമില്ലായ്മയോ ആ അമ്മക്ക് സന്താന ദുഖത്തിന് ഇടയായി. അമ്മക്ക് പത്തുമക്കളുണ്ടായി ഉണ്ടാകുന്ന ഓരോ കുട്ടിയും അകാരണമായി മരണപ്പെടാൻ ഇടയായി അങ്ങിനെ പത്തുവയസ്സു വരെ വളർത്തിയ ആറാമത്തെ മകനും പത്താമത്തെ വയസ്സിൽ മരണപ്പെട്ടപ്പോൾ പിന്നെ ആരാണ് ആശ്രയം ?കുടുംബ ദൈവമായ കണ്ണൻ അല്ലാതെ ? അമ്മ അയിരൂരിൽ നിന്ന് നടന്നു ആറന്മുളക്ക് പോയി ( അന്ന് വാഹനങ്ങൾ കുറവാണല്ലോ) , സർവ്വ ലോക ജഗന്നിയതാവായ ആ മഹാ പ്രഭുവിന്റെ മുൻപിൽ സാഷ്ടാംഗം വീണു കേണു കണ്ണാ മരിക്കുമ്പോൾ വായിക്ക് അരിയിടാൻ പോലും നീ ഒന്നിനെ വെച്ചേക്കില്ലേ എന്ന് ചോദിച്ചു മുൻപിൽ കിടക്കുന്ന തന്റെ ഭക്തയെ താങ്ങി നെഞ്ചോടു ചേർക്കാൻ ആശ്വസിപ്പിക്കാൻ അവിടുന്ന് ഇറങ്ങി വന്നോ എന്ന് ചോദിച്ചാൽ , ആ കാരുണ്യ ശാലി ജീവിതത്തിലേക്ക് ഇറങ്ങിവന്നു അവർക്കു വീണ്ടും നാലു കുട്ടികൾ കൂടി ഉണ്ടായി അതിലൊരാളാണ് എന്റെ അമ്മയുടെ 'അമ്മ ,കഥ തീർന്നിട്ടില്ല ആൺകുട്ടികളിൽ രണ്ടാമത്തെ ആളിന് കേൾവിക്ക് പ്രശനം , എന്നാൽ അദ്ദേഹം കണ്ണന്റെ കറ തീർന്ന ഭക്തനും , അദേഹം വളരെ ചറുപ്പംയിരിക്കുമ്പോൾ മുതൽ ഏകാദശി നോക്കി തുടങ്ങി, എന്തിനാണ് ഇത്ര കഠിനമായ വ്രതം എന്ന് ചോദിക്കുന്നവരോട് അദ്ദേഹം ഒന്നേ പറയുമായിരുന്നുള്ളു , എനിക്ക് ഏകാദശിക്ക്‌ മരിക്കണം , എന്റെ കണ്ണന്റെ അടുത്തേക്ക് പോകണം വർഷങ്ങൾ കടന്നു പോയി ഒരു മാറ്റവും ഇല്ലാതെ ഏകാദശി തുടർന്ന് കൊണ്ടേ ഇരുന്നു വിവാഹവും മക്കളും ഓക്കെ ആയി സംസാര സാഗരത്തിന്റെ തിരയിൽ കൂടെ കടന്നു പോയ അദ്ദേഹം പ്രായമായി വാർധക്യ സഹജമായ അസുഖങ്ങൾ ആയി കിടപ്പായി അപ്പോഴും ഏകാദശി നിർത്തിയിട്ടില്ല ,

അന്ന് ഒരു ഏകാദശി ദിനമായിരുന്നു പതിവുപോലെ ഭാര്യ അദ്ദേഹത്തിനു ശരീരശുദ്ധി വരുത്തി പതിവ് ജോലികളിലേക്ക് പോയി , പകൽ മുഴുവൻ നാരായണ നാമം ചൊല്ലി കഴിഞ്ഞു കൂടിയ അദ്ദേഹം ദിവസം വൈകിയപ്പോൾ ഒരു കാഴ്ച കണ്ടു , കണ്ടാൽ ഭയം തോന്നുന്ന രൂപത്തിലുള്ള കുറച്ചുപേർ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോകാൻ വരുന്നു , ഭയം കൊണ്ട് അദ്ദേഹം ഒരു മന്ത്രം ചൊല്ലി . ഭൂ എന്ന് തുപ്പുന്ന ശബ്ദം കേട്ടാണ് ഭാര്യ എത്തുന്നത് അപ്പോഴേക്കും ഹരിവാസരം ആയിരുന്നു

"മഹാദേവ മഹാദേവ മഹാദേവ ധ്വയം ധ്വനി പാതാള ദുഷ്ടാഗ്നി ജ്വാല ചടചട ധ്വനി "

ഈ മന്ത്രത്തിന്റെ അർ 'അമ്മ പറഞ്ഞത് മഹാദേവ മഹാദേവ എന്ന മന്ത്രത്തിന്റെ ശക്‌തി കൊണ്ട് ഈ ദുഷ്ടന്മാർ അഗ്നിയിൽ ചട ചട ചട എന്ന് ദഹിക്കട്ടെ എന്നാണ് .ഈ മന്ത്രം ഞാൻ അമ്മ പറഞ്ഞു കേട്ടതാണ് (ആർക്കെങ്കിലും ഇതിന്റെ പൂർണ രൂപം അറിയാമെങ്കിൽ പറഞ്ഞു തരിക) എന്താണ് ചെയ്യുന്നത് ?എന്ന് ഭാര്യ ചോദിച്ചതിന് മറുപടിയായി അദ്ദേഹം ഭിത്തിയിലേക്കു കൈചൂണ്ടി ..ദാ അതുവഴി കുറെ ആൾക്കാർ കയറിവന്നു എന്നെ വലിച്ചിഴച്ചു കൊണ്ടുപോകാൻ നോക്കി എന്ന് പറഞ്ഞു ചൂണ്ടികാണിച്ച ഭാഗത്തു ഭിത്തിയായിരുന്നു , ഞാൻ ഈ മന്ത്രം ചൊല്ലി ഭൂ എന്ന് പറഞ്ഞു, പിന്നെ കണ്ടില്ല എന്ന് അവരോടു പറഞ്ഞു , നീ പോയി അല്പം തുളസീതീർത്ഥം കൊണ്ടുവരൂ പാരണ വീടട്ടെ എന്ന് പറഞ്ഞു ആ 'അമ്മ അതെടുക്കാൻ പോയപ്പോഴേക്കും , അകത്തു ഈ ശബ്ദം കേട്ടു. അദ്ദേഹം ജപിക്കുന്ന സൂര്യസ്‌പർത്ഥി കിരീടം എന്ന ശ്ലോകം അവ്യക്തമായി നേർത്തു നേർത്തു ഇല്ലാതെ ആകുന്നു അവർ ഓടിവന്നു ഒരു തുള്ളി തുളസീ തീർത്ഥം വായിലേക്ക് ഇറ്റിച്ചു , കണ്ണ് തുറന്നു വന്നു മുഖം അത്യത്ഭുതം കണ്ടത് പോലെ വിടർന്നു ..ആ ഭാഗ്യശാലി വിഷ്ണുപദം പൂകി ഈ സംഭവം നടന്ന വീട്ടിൽ ഞാൻ ഓടിക്കളിച്ചിട്ടുണ്ട് ..വർഷങ്ങൾക്കിപ്പുറം ഇന്ന് ഏകാദശി നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഗ്യം ഉണ്ടാകാൻ അനുഗ്രഹിക്കണെ എന്നുമാത്രമാണ് പ്രാർത്ഥന .. യാതൊന്നു കാണുവതു നാരായണ പ്രതിമ,യാതൊന്നു കേൾക്കുവതു നാരായണ ശ്രുതിമ,യാതൊന്നു ചൊല്ലുവതു നാരായണ നമഃ. നാരായണായ നമ: Jyothi Nair 76 Comments

"https://ml.wiktionary.org/w/index.php?title=ഉപയോക്താവ്:Leksmi&oldid=547695" എന്ന താളിൽനിന്ന് ശേഖരിച്ചത്