ഒരുക്കം
- പദോൽപ്പത്തി: ഒരുങ്ങുക
- ഒന്നുചേർക്കൽ, ഒരുമിക്കൽ, സംഭരണം, ആരംഭം, തയ്യാറാകൽ എന്നീ അർഥവികാസം', വട്ടംകൂട്ടൽ, ഉദ്യമം, സജ്ജീകരണം. ഉദാ: സദ്യയ്ക്ക് ഒരുക്കം ചെയ്യുക, യുദ്ധത്തിന് ഒരുക്കം ഇത്യാദി;
- സന്നദ്ധത;
- വേഷമണിയൽ, വേഷവിധാനം;
- തുടക്കം, യത്നം. (പ്ര) ഒരുക്കനാൾ = ഒരുക്കമുണ്ടാക്കുന്ന നാൾ, പെരുനാളിന്റെ തലേനാൾ (ക്രിസ്തു)