കച്ച
മലയാളം
തിരുത്തുകനാമം
തിരുത്തുകകച്ച
- പദോൽപ്പത്തി: (പ്രാകൃതം)കച്ഛാ
- ഉടുവസ്ത്രം;
- പരുക്കൻ കോടിവസ്ത്രം, കൗപീനം, അരയ്ക്കു ചുറ്റിക്കെട്ടുന്ന വസ്ത്രം. കച്ചയിടുക = പ്രേതത്തിനുമീതേ കച്ച പുതപ്പിക്കുക, കോടിയിടുക;
- അംഗവസ്ത്രം, മുലക്കച്ച = കച്ച;
- കളരിപ്പയറ്റ് കഥകളി മുതലായവ അഭ്യസിക്കുമ്പോൾ കെട്ടുന്ന നീണ്ടശീല, അരക്കച്ച. (പ്ര) കച്ചകെട്ടുക, കച്ചമുറുക്കുക = ആയുധാഭ്യാസത്തിനോ യുദ്ധത്തിനോ വേണ്ടി അരക്കച്ചകെട്ടി തയ്യാറാവുക; (ആല) ഒരുങ്ങുക, തയ്യാറാവുക;
- ആനയുടെ കച്ചക്കയറ്;
- സാധാരണരീതിക്ക് ഏറ്റവുംകൂടുതൽ നീളത്തിൽ നെയ്യുന്ന തുണി (ഏകദേശം 20 മീറ്റർ നീളം);
- വിവാഹത്തിൽ വധുവിനു വരങ്കൊടുക്കുന്ന പുടവ
വിശേഷണം
തിരുത്തുകകച്ച
- പദോൽപ്പത്തി: കയ്ക്കുക