കട്ട
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകട്ട
- പദോൽപ്പത്തി: (സംസ്കൃതം) കാഷ്ഠ
- തടിക്കഷണം;
- കട്ടിപിടിച്ച സാധനം, കട്ടയായ സാധനം, ഏതെങ്കിലും ദ്രവസാധനം ഉറഞ്ഞു ഘനീഭവിച്ചത്, കട്ടിയുള്ള സാധനത്തിന്റെ ഒരു കഷണം. ഉദാ: മഞ്ഞുകട്ട, ചെളിക്കട്ട. (പ്ര) കട്ടകുത്തുക = കട്ടകുത്തി വരമ്പ് ഉണ്ടാക്കുക;
- കുഴച്ച മണ്ണോ ചെളിയോ പ്രത്യേകരൂപത്തിൽ അറുത്ത് ഉണക്കിയെടുത്തത് (ഭിത്തികെട്ടുവാനും മറ്റുമായി);
- തട്ട്, വേദി;
- മെതിയടി, മരംകൊണ്ടുള്ള പാദരക്ഷ;
- മുളയരി;
- തടിയിൽ വരകൾ ഇടുവാൻ ആശാരിമാർ ഉപയോഗിക്കുന്ന ഒരു ഉപകരണം (ത.മ.);
- ആഭരണങ്ങളിൽ മൊട്ടുപോലെയോ തട്ടുപോലെയോ കനത്തുതടിച്ച ഭാഗം. ഉദാ: കട്ടവച്ച മോതിരം;
- പിരിയാണികയറ്റി ഉറപ്പിക്കുന്നതിനു പിരിയിട്ട ദ്വാരത്തോടുകൂടിയ മൊട്ട്;
- ഹാർമോണിയത്തിൽ വിരൽകൊണ്ട് അമർത്തി ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ളത്;
- മീൻ വലയുടെ കയറിൽ ഇടയ്ക്കിടെ കെട്ടിയിടുന്ന മരക്കഷണം
വിശേഷണം
തിരുത്തുകകട്ട