കരുതൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകകരുതൽ
- മുങ്കൂട്ടിക്കാണൽ, ദീർഘദൃഷ്ടി;
- അവധാനം, ശ്രദ്ധ, സൂക്ഷ്മത;
- ഭാവിയിലേയ്ക്ക് സൂക്ഷിച്ചുവയ്പ്, സമ്പാദ്യം, ഉദാ. കരുതൽധനം.
- ഗണന, താത്പര്യം, ശുശ്രൂഷാ, സന്നദ്ധത, ഉദാ. അച്ഛനെപ്പറ്റിയുള്ള കരുതൽ മക്കൾക്ക്, കരുതൽത്തടങ്കൽ = കുറ്റകൃത്യം ചെയ്യുമെന്നു സംശയിച്ചു മുങ്കൂട്ടി തടവിലാക്കൽ, (പ്ര.) കരുതൽത്തടങ്കൽനിയമം, കരുതൽനടപടി = അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടി മുങ്കൂട്ടിച്ചെയ്യുന്ന രക്ഷാവ്യവസ്ഥ, കരുതൽപ്പുള്ളി = കരുതൽത്തടങ്കലിനു വിധേയനായ വ്യക്തി;
- ശ്രദ്ധയോടെ പ്രവൃത്തിക്കുന്ന ആൾ