കുടയുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകുടയുക
- ശക്തിയോടെ അവയവങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ചലിപ്പിക്കുക, കുലുക്കുക, ഊക്കോടെ തെരുതെരെ ഉലയ്ക്കുക, പറ്റിയിരിക്കുന്നതു ദൂരെതെറിക്കത്തക്കവണ്ണം ഉച്ചലിപ്പിക്കുക. ഉദാഃ കാൽകുടയുക, ശരീരം കുടയുക, വസ്ത്രം കുടയുക;
- ദൂരേക്കു തെറിപ്പിക്കുക, എറിയുക;
- മെതിച്ചുകഴിഞ്ഞ് നെന്മണികൾ വേർതിരിക്കാനായി വയ്ക്കോൽ ഉലയ്ക്കുക;
- തളിക്കുക. ഉദാഃ വെള്ളം കുടയുക, പനിനീർ കുടയുക, ശക്തിയായി പിടയ്ക്കുക, വിറയ്ക്കുക, അവയവങ്ങൾ ദ്രുതമായോ ശക്തിയായോ ചലിക്കുക