കുപ്പി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകുപ്പി
- സ്ഫടികംകൊണ്ടോ മണ്ണ് ലോഹം മുതലായവകൊണ്ടോ ഉണ്ടാക്കുന്ന കഴുത്തിടുങ്ങിയതും നീളം കൂടിയതുമായ പാത്രം. ഉദാഃ സ്ഫടികക്കുപ്പി, മഷിക്കുപ്പി;
- കണ്ണാടി. ഉദാഃ കുപ്പിവിളക്ക്, കുപ്പിഭരണി, കുപ്പിവള;
- കാളക്കൊമ്പിന്റെ അഗ്രത്തിലും മറ്റും ഭംഗിക്കുവേണ്ടി വയ്ക്കുന്ന പിച്ചളകൊണ്ടുള്ള ഒരു ഉപകരണം, കൊമ്പുകൂട്;
- വീണയുടെ മുറുക്കാണി;
- എണ്ണയോ മണ്ണെണ്ണയോ ഒഴിച്ചുകത്തിക്കുന്ന വിളക്കുകളിലെ ദീപനാളത്തിനുചുറ്റും സ്ഫടികംകൊണ്ടുള്ള ആവരണം, ചിമ്മിണി;
- കുപ്പിയുടെ ആകൃതിയിലുള്ള പൂക്കളോടുകൂടിയ ഒരുചെറുമരം, പാവട്ട. (പ്ര) കുപ്പിയിലാക്കുക, കുപ്പിയിലിറക്കുക = രക്ഷപ്പെടാൻ മാർഗമില്ലാത്തവിധം കുരുക്കിൽ ചാടിക്കുക, കബളിപ്പിക്കുക