കർണിക
മലയാളം
തിരുത്തുകനാമം
തിരുത്തുകകർണിക
- പദോൽപ്പത്തി: (സംസ്കൃതം) കർണികാ
- (സ്ത്രീകൾ) കാതിലണിയുന്ന ആഭരണം;
- താമരപ്പൂവിന്റെ നടുവിലുള്ള ബീജകോശം, താമരയല്ലി;
- ആനയുടെ തുമ്പിക്കയ്യുടെ അഗ്രം;
- കൈയുടെ നടുവിരൽ;
- മുഞ്ഞ;
- ചേമന്തി;
- പേരേലം;
- ആട്ടുകൊട്ടപ്പാല;
- താമരക്കാപോലെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ (യോനിയിലും മറ്റും) ഉണ്ടാകുന്ന മാംസാങ്കുരം;
- എലിവിഷം, ചിലന്തിവിഷം എന്നിവകൊണ്ടുണ്ടാകുന്ന വ്രണം;
- തോക്കിന്റെ കുറിഞ്ഞി;
- രണ്ടുപാടും വളഞ്ഞു കൈതമുള്ളുപോലെ മുനയുള്ള ഇരുമ്പുനാക്ക് (അസ്ത്രത്തിന്റെ);
- പീഠത്തിൽ ലതയുടെ ആകൃതിയിൽ ചെയ്യുന്ന ഒരു അലങ്കാരം; വ്യഭിചാരിണി, സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൾ; കൽച്ചുണ്ണാമ്പ്; കുമ്മായക്കരണ്ടി; എഴുത്താണി; ഒരു അപ്സരസ്സ്