ഗർഭം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഗർഭം
- പദോൽപ്പത്തി: (സംസ്കൃതം) ഗർഭ
- 'ഉള്ളിലിരിക്കുന്നത്.'
- പുരുഷബീജവും സ്ത്രീയുടെ അണ്ഡവും സംയോജിച്ചുണ്ടാകുന്ന ഭ്രൂണം;
- ഉദരത്തിൽ ഭ്രൂണം വളരുന്ന കാലഘട്ടം;
- ഗർഭാശയം;
- ഉൾവശം, അന്തർഭാഗം;
- ഉള്ളിലുള്ളത് (പദാന്തത്തിൽ പ്രയോഗം);
- താമരയുടെ പുഷ്പകോശം;
- നീരാവി ഉൾക്കൊണ്ടമേഘം, കാർമേഘം;
- പരുവിന്റെ ഉള്ളിൽ ഉണ്ടാകുന്ന പഴുപ്പ്, ദുഷ്ട്;
- ഭാവിഫലം അറിയുന്നതിനു കുട്ടികളുടെ കയ്യിൽ പുഷ്പം കൊടുത്തു തൊദുവിക്കാൻ രാശിചക്രം പോലെ വരയ്ക്കുന്ന കളങ്ങളിലൊന്നിന്റെ പേര്;
- നാടകത്തിലെ പഞ്ചസന്ധികളിലൊന്ന്;
- യമകത്തിന്റെ ഒരു വകഭേദം, രണ്ടാം പാദത്തെ മൂന്നാം പാദമായി അർഥവ്യത്യാസത്തോടെ ആവർത്തിക്കുന്നത്;
- മഹാപദ്മം എന്ന സംഖ്യയുടെ നൂറായിരം ഇരട്ടി;