പതിക്കുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകപതിക്കുക
- പദോൽപ്പത്തി: പതിയുക
- വീഴുക;
- കണക്കിൽ എഴുതുക, ചാർത്തുക;
- അച്ചുകുത്തുക, മുദ്രപതിക്കുക;
- ഉറപ്പിക്കുക;
- നാട്ടുക;
- വസ്തുവിനെ ഒരാളുടെപേർക്കു നിയമപ്രകാരം കൈമാറ്റംചെയ്തു കൊടുക്കുക. (പ്രയോഗത്തിൽ) കല്ലുപതിക്കുക, മുദ്രപതിക്കുക, നമ്പർ പതിക്കുക = കേസുകൊടുക്കുക, പ്രത്യേകിച്ചു സിവിൾ വ്യവഹാരത്തിൽ. പതിച്ചുകൊടുക്കുക = രജിസ്റ്റർചെയ്തുകൊടുക്കുക