പഴുക്കുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകപഴുക്കുക
- പഴമായിത്തീരുക, പാകമാകുക (കായ്കൾ);
- ഇലകൾ വളർച്ചമുറ്റി നിറം മാറുക, പൊഴിയാറാകുക;
- പരുവും മറ്റും ഉള്ളിൽ ചലം നിറഞ്ഞു പൊട്ടാറാവുക;
- വ്രണങ്ങൾ ചലമുള്ള താവുക (കണ്ണിൽ പീളയുണ്ടാവുക, മൂക്കിലും തൊണ്ടയിലും കഫം ഉണ്ടാവുക തുടങ്ങിയവയെ കുറിക്കാൻ പ്രയോഗം);
- ഇരുമ്പുതുടങ്ങിയ ലോഹങ്ങൾ ചൂടായി കനൽ പോലെ ചെമക്കുക;
- നല്ലവണ്ണം ചൂടാവുക (പാത്രങ്ങൾ ശരീരം എന്നിവപോലെ);
- ശരീര,ം രോഗബാധകൊണ്ടും മറ്റും മഞ്ഞളിക്കുക;
- വയസ്സാവുക, മരണമടുക്കുക