പിടിക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകപിടിക്കുക
- കൈക്കുള്ളിലാക്കുക, ഗ്രഹിക്കുക, കൈനിവർത്തി അതിനുള്ളിലാഇ ശരീരത്തോടണയ്ക്കുക;
- സ്വീകരിക്കുക (നീട്ടിയ വസ്തു എന്നപോലെ);
- വശത്താക്കുക, സ്വന്തമാക്കുക (ഉദാഹരണം: കൂട്ടുപിടിക്കുക);
- പൊരുത്തപ്പെടുക, ഇഷ്ടപ്പെടുക (ഉദാഹരണം: കാലാവസ്ഥ പിടിച്ചു, വേലക്കാരനെ പിടിച്ചു ഇത്യാദി);
- പറ്റിനിൽക്കുക, ബാധിക്കുക (ഉദാഹരണം: തീ പിടിക്കുക, ചൂടുപിടിക്കുക, ദീനം പിടിക്കുക, പൂപ്പുപിടിക്കുക);
- നിയന്ത്രിക്കുക, തടയുക (ഉദാഹരണം: പിടിച്ചുചെലവാക്കുക, പിടിച്ചുനിറുത്തുക, ശമ്പളം പിടിക്കുക);
- ഉറയ്ക്കുക, കട്ടിപിടിക്കുക (ഉദാഹരണം: കട്ടപിടിക്കുക, മലം പിടിക്കുക);
- സ്വന്തമാക്കുക, ചുമതലയേൽക്കുക, കീഴടക്കുക (ഉദാഹരണം: ലേലത്തിൽ പിടിക്കുക, പാട്ടം പിടിക്കുക);
- ആക്രമണത്തിനു വിധേയമാക്കുക, നശിപ്പിക്കുക, ഹിംസിക്കുക (ഉദാഹരണം: പാമ്പുപിടിക്കുക);
- എത്തിച്ചേരുക, ആശ്രയസ്ഥാനം കണ്ടെത്തുക (ഉദാഹരണം: കൈപിടിക്കുക);
- പുരളുക, ചേർന്നു ഭാഗമാകുക, പെട്ടെന്നു വേർപെടാത്തരീതിയിൽ ചേരുക (ഉദാഹരണം: കരിപിടിക്കുക, നിറംപിടിക്കുക);
- ആശ്രയിക്കുക (ഉദാഹരണം: കാലുപിടിക്കുക);