മടൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകമടൽ
- തെങ്ങ് പന മുതലായവയുടെ ഓലത്തണ്ട്, തെങ്ങോലയുടെ കാലുകൾ ഒഴികെയുള്ള ഭാഗം;
- (തേങ്ങയുടെ) തൊണ്ട്;
- ചക്കയുടെ തോട് (ചക്കമടൽ) (പ്രയോഗത്തിൽ) മടലോല = മടലോടുകൂടിയ ഓല. മടലടി = ആൺകുഞ്ഞിനെ പ്രസവിക്കുംപ്പോഴുള്ള ഒരു ചടങ്ങ്. സന്തോഷം പ്രകടിപ്പിക്കാനും മറ്റുള്ളവരെ അറിയിക്കനുമായി തെങ്ങിൻ മടൽ തറയിലടിച്ചു ശബ്ദമുണ്ടാക്കൽ;
- ഗ്രഹണസമയത്തു സൂര്യനെയോ ചന്ദ്രനെയോ മോചിപ്പിക്കാനെന്ന സങ്കൽപത്തിൽ മടൽ തറയിലടിച്ചു ശബ്ദമുണ്ടാക്കുക