ഉച്ചാരണം

തിരുത്തുക

യുദ്ധം

  1. സമ്യക്കാകുംവണ്ണം പ്രഹരിക്കുക, പടപ്പോര്‌
  2. സമരം, പോര്‌, സൈന്യങ്ങളും ആയുധങ്ങളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടൽ
  3. വ്യക്തികൾതമ്മിലുള്ള അങ്കം, മല്ലയുദ്ധം, ദ്വന്ദ്വയുദ്ധം
  4. (ജ്യോതിഷം) ഗ്രഹയുദ്ധം, ഗ്രഹങ്ങൾതമ്മിലുള്ള ഏറ്റുമുട്ടൽ
  5. ബലപരീക്ഷ, മത്സരം
  6. സംഘർഷം

പര്യായങ്ങൾ

തിരുത്തുക
  1. അടർ
  2. അനീകം
  3. അഭിസമ്പാതം
  4. അഭ്യാഗമം
  5. അഭ്യാമർദ്ദം
  6. ആജി
  7. ആയോധനം
  8. ആസക്കന്ന്ദനം
  9. ആഹവം
  10. കലഹം
  11. കലി
  12. ജന്യം
  13. പ്രഥനം
  14. പ്രവിദാരണം
  15. മൃധം
  16. യുത്ത്
  17. രണം
  18. വിഗ്രഹം
  19. സമീകം
  20. സമരം
  21. സമിതി
  22. സമാഘാതം
  23. സമുദായം
  24. സംഖ്യം
  25. സംഗരം
  26. സംഗ്രാമം
  27. സമ്പരായം
  28. സമ്പ്രഹാരം
  29. സംയത്ത്
  30. സംയുഗം
  31. സംസ്ഫോടം
  32. പോര്

തർജ്ജുമ

തിരുത്തുക

ഇംഗ്ലീഷ്: battle, war, conflict

പഴഞ്ചൊല്ലുകൾ

തിരുത്തുക

യുദ്ധം നാസ്തി ജയം നാസ്തി

"https://ml.wiktionary.org/w/index.php?title=യുദ്ധം&oldid=554220" എന്ന താളിൽനിന്ന് ശേഖരിച്ചത്