രാജർഷി

  1. ഏഴുതരം ഋഷിമാരിൽ ഒരു വിഭാഗത്തിൽപ്പെട്ടയാൾ;
  2. ഭക്തിയും തപസ്സുംകൊണ്ട് ഋഷിക്കുതുല്യനായ രാജാവ്;
  3. തപസ്സുചെയ്‌ത് ഋഷിയായ ക്ഷത്രിയൻ

രാജർഷി

  • പുരാതനഭാരതത്തിൽ ഭക്തിയും തപസ്സുംകൊണ്ട് ആത്മജ്ഞാനികളും വേദമന്ത്രങ്ങളെ വ്യാഖ്യാനിക്കാൻ ശേഷിയുള്ളവരുമായി മാറി, ഋഷിതുല്യന്മാരായിക്കഴിഞ്ഞ രാജാക്കന്മാരെ, അതായത് തപസ്സ് ചെയ്ത് ഋഷിമാരായി മാറിയ ക്ഷത്രിയരെ, ആണ് രാജർഷികൾ എന്ന് പറഞ്ഞുവന്നിരുന്നത്. ഇക്കൂട്ടരിൽ പ്രമുഖനായ ഒരു രാജർഷി ആയിരുന്നു വിശ്വാമിത്രൻ
"https://ml.wiktionary.org/w/index.php?title=രാജർഷി&oldid=425477" എന്ന താളിൽനിന്ന് ശേഖരിച്ചത്