വിക്കിനിഘണ്ടു:എന്തൊക്കെയല്ല
വിക്ഷണറി അഥവാ വിക്കിനിഘണ്ടു ഒരു ഓൺലൈൻ നിഘണ്ടു ആണ്; പ്രസ്തുത ലക്ഷ്യത്തിലേക്കായി യത്നിക്കുന്ന ഒരു ഓൺലൈൻ സമൂഹവുമാണ്. ആയതിനാൽ വിക്കിനിഘണ്ടു ചിലതൊക്കെ അല്ല.
വിക്കിനിഘണ്ടു എന്തൊക്കെയല്ല
തിരുത്തുക- വിക്കിനിഘണ്ടു ഒരു വിജ്ഞാനകോശമല്ല, വംശാവലിശേഖരമല്ല, ഭൂപടപുസ്തകവുമല്ല; എന്നുവച്ചാൽ ഇത് വസ്തുതളെക്കുറിച്ച് ആഴത്തിൽ വിവരം നൽകാനുള്ളതോ, വ്യക്തികളെയോ സ്ഥലങ്ങളെയോ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചുവയ്ക്കാനുള്ള ഒരു പ്രസ്ഥാനം അല്ല. താങ്കൾ ഒരു വിജ്ഞാനകോശമാണ് അന്വേഷിക്കുന്നതെങ്കിൽ ദയവായി മലയാളം വിക്കിപീഡിയ നോക്കുക. വിക്കിനിഘണ്ടു താളുകൾ വാക്കുകളെക്കുറിച്ചാണ്. ഒരു വിക്കിനിഘണ്ടു താൾ ഭാഷാസംബന്ധവും പദനിർമാണസംബന്ധവുമായ കാര്യങ്ങൾ: സ്പെല്ലിംഗ്, ഉച്ചാരണം, പദോത്പത്തി, വിവർത്തനം, ഉപയോഗക്രമം, ഉദ്ധരണി എന്നിവയും ഇവയോടു ബന്ധപ്പെട്ട വാക്കുകളും കാര്യങ്ങളും കൈകാര്യം ചെയ്യുന്നവയാവണം.
- വിക്കിനിഘണ്ടു കടലാസല്ല. വിക്കിനിഘണ്ടുവിന് ഫലത്തിൽ പരിമാണപരിമിതികളില്ല, കൂടുതൽ കണ്ണികൾ ചേർക്കാം, അങ്ങനെ.. അതുപോലെതന്നെ കടലാസിൽ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട ശൈലി, വലുപ്പം എന്നിവ സംബന്ധിച്ച നിഷ്കർഷകൾ ഇവിടെ ഉചിതമാവില്ല.
- വിക്കിനിഘണ്ടു ഒരു പ്രസംഗവേദിയോ, ചാറ്റ്റൂമോ, ചർച്ചാവേദിയോ അല്ല.
- വിക്കിനിഘണ്ടു കണ്ണികളുടെയോ, ചിത്രങ്ങളുടെയോ, മറ്റു ദൃശ്യസ്രാവ്യമാധ്യമങ്ങളുടെയോ ഒരു പ്രതിശേഖരമല്ല. വിക്കിനിഘണ്ടുവിൽ ചേർക്കുന്ന എന്തു കാര്യവും ദയാരഹിതമായി തിരുത്തപ്പെട്ടേക്കാം.
- വിക്കിനിഘണ്ടു ഒരു സൗജന്യ വിക്കി ഹോസ്റ്റോ വെബ്സ്പേസ് ദാതാവോ അല്ല. വിക്കിനിഘണ്ടുവിൽ താങ്കൾ സ്വന്തം വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാൻ പാടില്ല. താങ്കൾക്ക് വിക്കി സാങ്കേതികവിദ്യ ഉപയോഗിച്ച് വിക്കിനിഘണ്ടുസംബന്ധമല്ലാത്ത എന്തെങ്കിലും സഹകരണപ്രസ്ഥാനം രൂപീകരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതു ഒരു താൾ ഉപയോഗിക്കാനാണെന്നിരിക്കിലും, ദയവായി സൗജന്യമായോ പണത്തിനോ അത്തരം വിക്കി ഹോസ്റ്റിങ്ങ് പ്രദാനം ചെയ്യുന്ന ദാതാക്കളെ സമീപിക്കാൻ താത്പര്യപ്പെടുന്നു. ആവശ്യമെങ്കിൽ നിങ്ങൾക്ക് സ്വന്തം സെർവറിൽ വിക്കിനിഘണ്ടുവിനു പിന്നിൽ ശക്തികേന്ദ്രമായി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യാവുന്നതാണല്ലോ.
- വിക്കിനിഘണ്ടു ഒരു യുദ്ധക്കളമല്ല. ഓരോ ഉപയോക്താവും സംസ്കാരത്തോടെ, ശാന്തതയോടെ സഹകരണമനോഭാവത്തോടെ മാത്രം സഹഉപയോക്താക്കളോട് പെരുമാറേണ്ടതാണ്. താങ്കളുമായി അഭിപ്രായവ്യത്യാസമുള്ള സഹഉപയോക്താക്കളെ അധിക്ഷേപിക്കുകയോ, അലട്ടുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യാൻ പാടില്ല. പിന്നെയോ, വിവേകത്തോടെ, ഉപചാരപൂർവ്വം ചർച്ചകളിൽ പങ്കെടുക്കുക. താൻ പിടിച്ച മുയലിന് രണ്ടു കൊമ്പ് എന്നു തെളിയിക്കാൻ വേണ്ടി താളുകൾ തുടങ്ങുകയോ തിരുത്തുകയോ ചെയ്യരുത്. വിക്കിനിഘണ്ടുവിനെതിരെയോ അതിലെ ഉപയോക്താക്കൾക്കെതിരെയോ വിക്കിമീഡിയ ഫൗണ്ടേഷനെതിരേയോ വ്യവഹാര ഭീഷണികൾ നടത്തരുത്. ഭീഷണികൾ വച്ചുപൊറുപ്പിക്കുന്നതല്ല; അത്തരം നടപടികൾ വിലക്ക് ക്ഷണിച്ചുവരുത്തും.
- വിക്കിനിഘണ്ടു ഇളംപ്രായക്കാർക്കായി സെൻസർ ചെയ്തിട്ടില്ല. ഒന്നാമതായി, ആർക്കും വിക്കിനിഘണ്ടു തിരുത്താവുന്നതാണ്. പ്രസ്തുത തിരുത്തൽ പെട്ടെന്നുതന്നെ താളിൽ വെളിവാകുകയും ചെയ്യും. അതിനാൽ ഒരു കുട്ടിയും അശ്ലീലമായതൊന്നും കാണില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാനാവില്ല. രണ്ടാമതായി, വ്രണപ്പെടുത്താൻ സാധ്യതയുള്ള കാര്യങ്ങൾ നീക്കം ചെയ്യാനുള്ള ഒരു സംഘടിത വ്യവസ്ഥ വിക്കിനിഘണ്ടുവിൽ നിലവിലില്ല. എന്നാൽ, താളുകൾ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ സെൻസർ ചെയ്യപ്പെട്ടേക്കാം, അങ്ങനെ ചെയ്യപ്പെടാറുമുണ്ട്.
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.